നിവിന്‍ പോളി ,മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ’ബെത്ലഹേം കുടുംബ യൂണിറ്റ്’ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികള്‍. മികച്ച പ്രതികരണമാണ് ചിത്രം സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ റിലീസിന് പിന്നാലെ നിവിനെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന് ജൂഡ് ആന്തണി ജോസഫ് പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
'പൊളിച്ചു മുത്തേ, നിന്നെ ഓര്‍ത്ത് ഒരുപാട് സന്തോഷവാനാണ്'- എന്നാണ് നിവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ജൂഡ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിവിന്റെ കരിയറിലെ തന്നെ വലിയ ഹിറ്റുകളിലൊന്നായ 'ഓം ശാന്തി ഓശാന' സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്.

ഏജ്-ഗ്യാപ് റൊമാന്‍സ് പശ്ചാത്തലമാക്കിയുള്ള കഥയാണ് ബെത്ലഹേമിലും സംവിധായകന് ഗിരീഷ് എഡി ഒരുക്കിയിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, റോഷന് ഷാനവാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Comments