കൊല്ലം: നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിൽ പിതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും കേസിൽ ചുമത്തിയിട്ടുണ്ട്.
കുട്ടിക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതി നൽകിയിട്ടും പിതാവിനെതിരെ പോക്സോ വകുപ്പ് ചുമത്തുന്നില്ലെന്ന് ആരോപിച്ച് യുവതി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിന് നൽകിയിട്ടും പോക്സോ വകുപ്പ് ചുമത്താൻ തയ്യാറായില്ലെന്നായിരുന്നു പരാതി. സമാന ആവശ്യമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും യുവതി പരാതി നൽകിയിരുന്നു.
കുട്ടിയുടെ കൗൺസലിംഗ് പൂർത്തിയാക്കിയ ശേഷം മൊഴി വീണ്ടും രേഖപ്പെടുത്തിയതിനുശേഷം മാത്രമേ പോക്സോ കേസ് പരിഗണിക്കൂ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ കുട്ടിക്ക് മുന്നിൽ പ്രതി ലൈംഗിക വൈകൃതം നടത്തിയെന്ന ആരോപണം വ്യക്തമാക്കുന്ന ഓഡിയോ രേഖകൾ പരാതിക്കാരി പുറത്തുവിട്ടിരുന്നു.
കിടപ്പുമുറിയിൽ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റുവെന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. മകൾക്ക് മുന്നിൽ ഭർത്താവ് നടത്തിയ ലൈംഗിക വൈകൃതങ്ങളെക്കുറിച്ചും പരാതിപ്പെട്ടിരുന്നു.
പ്രതി സ്വന്തം അമ്മയുടെയും മറ്റ് ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു.

Comments