നടിയും അനശ്വര രാജനെക്കുറിച്ച് വൈകാരികമായ വീഡിയോ പങ്കുവെച്ച് സഹോദരി ഐശ്വര്യ രാജന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഐശ്വര്യ തന്റെ ഇന്സ്ററ്ഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അനശ്വരയുടെ സഹോദരി എന്നറിയപ്പെടുന്നതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അത് സന്തോഷം തരുന്ന കാര്യമാണെന്നും ഐശ്വര്യ പറയുന്നു.
ഓസ്ട്രേലിയയിലെ ഒരു കടല്‍ത്തീരത്തുനിന്നാണ് ഐശ്വര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇക്കാര്യം പറയാന്‍ ഒരുപാട് സ്ഥലം നോക്കിയെന്നും ഈ കടല്‍ത്തീരമാണ് അതിനുപറ്റിയതെന്നും ഐശ്വര്യ വീഡിയോയില്‍ പറയുന്നു.
‘ഞാനിത് ഇങ്ങനെയൊരവസരത്തില് പറയണമെന്ന് വിചാരിച്ചതല്ല. ഞാനിപ്പോഴുളളത് ഓസ്ട്രേലിയയിലാണ്. എപ്പോഴൊക്കെയോ പറയണമെന്ന് വിചാരിക്കുന്നതാണ്. അവളുടെ സഹോദരിയെന്ന നിലയില്‍ ഞാന്‍ വല്ലാതെ ആഘോഷിച്ചിട്ടാണ് ആ വിശേഷണം കൊണ്ടുനടക്കുന്നത്. അനശ്വര രാജന്റെ ചേച്ചി എന്ന് ആരെങ്കിലും വന്ന് പറയുമ്പോള്‍ എനിക്ക് യാതൊരുവിധ ഐഡന്റിറ്റി പ്രശ്നങ്ങളുമില്ല. അനശ്വരയുടെ ചേച്ചിയല്ലേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അങ്ങനെയൊരു അനശ്വര എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ നിങ്ങളോ, നിങ്ങളോടിത് പറയാന്‍ ഞാനോ ഉണ്ടാകുമായിരുന്നില്ല.
അങ്ങനെയൊരു അനശ്വര എന്നെ സംരക്ഷിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ കല്യാണം എന്താണെന്നുപോലും അറിയാത്ത ഒരു പ്രായത്തില്‍ കല്യാണമൊക്കെ കഴിച്ച് ജീവിതം വഴിമുട്ടി, നടുവേദനയും കുട്ടിയുമൊക്കെയായി കഴിയുന്ന ഞാനായേനെ. വിവാഹം മോശമെന്നല്ല പറഞ്ഞത്. എന്റെ ജീവിതത്തില്‍ എന്നെ എല്ലാ തരത്തിലും സംരക്ഷിച്ചു എന്നൊക്കെ പറയാവുന്ന ആളാണ് എനിക്കെന്റെ അനശ്വര.
അനശ്വരയുടെ സഹോദരി എന്നറിയപ്പെടുന്നത് സന്തോഷം നല്കുന്ന കാര്യമാണ്. എനിക്ക് ഇഷ്ടമുളളത് വാങ്ങിത്തന്നത് എന്റെ സഹോദരിയാണെന്ന് ഞാന്‍ സോഷ്യല്‍മീഡിയയില്‍ പറഞ്ഞിരുന്നു. അതിന് കമന്റായി വന്നത് സിനിമാ നടിയായതിനുശേഷം എന്നൊക്കെയായിരുന്നു. പക്ഷേ വേണ്ടപ്പെട്ടവര്‍ ഇഷ്ടമുളളത് വാങ്ങിത്തരാന്‍ സാമ്പത്തികമായി ഭദ്രമായാല്‍ മതി, സിനിമാനടി ആകണമെന്നൊന്നും ഇല്ല. പക്ഷേ എത്ര സഹോദരങ്ങള്‍ ഇതേ കാര്യം നിങ്ങളോട് പറഞ്ഞിട്ടുണ്ട്. അനശ്വര എന്നോട് പറഞ്ഞിട്ടുണ്ട്.
ഞങ്ങളൊരിക്കല് ഒമാനില്‍ പോയപ്പോള്‍ അനശ്വര പറഞ്ഞിരുന്നു എനിക്ക് ഇഷ്ടമുളളതൊക്കെ വാങ്ങിച്ചോ, നമ്മള് അതിനാണ് വന്നതെന്ന്. അനശ്വരയുടെ സഹോദരി എന്ന് വിളിക്കുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവുമില്ല. സന്തോഷത്തോടെയാണ് ആ പേര് ഇങ്ങനെ കൊണ്ടുനടക്കുന്നത്. അതുകൊണ്ടാണ് ഞാനിവിടെ നിന്ന് സംസാരിക്കുന്നത്. അതുകൊണ്ടാണ് എന്റെ മുന്നില്‍ ഇങ്ങനെയൊരു വ്യൂ ഉളളത്. ഇക്കാര്യം പറയാന്‍ ഞാനൊരുപാട് സ്ഥലം നോക്കി. ഇതായിരിക്കും അതിനുപറ്റിയ സ്ഥലം’ ഐശ്വര്യയുടെ വാക്കുകള്‍.

Comments