ന്യൂഡൽഹി: ഡൽഹിയിലെ നിഹാൽ വിഹാറിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കം ഭർത്താവിന്റെ മരണത്തിൽ കലാശിച്ചു. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്ന് ഭാര്യവീട്ടുകാർ ഭർത്താവിനെ തല്ലിക്കൊന്നു! വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.
ലക്ഷ്മി പാർക്ക് സ്വദേശിയായ വിനയ് ഗുപ്തയാണ് ഭാര്യവീട്ടുകാരുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്. 31 കാരനായ ഇയാൾ അഡോബി കമ്പനിയിലെ സോഫ്റ്റ്വെയർ എൻജിനീയറാണ്. ബുധ് വിഹാറിലെ യുവതിയുമായി ഏകദേശം മൂന്നര വർഷം മുമ്പാണ് ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. ഈ ദമ്പതികൾക്ക് നാല് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്.
വെള്ളിയാഴ്ച രാവിലെ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. തുടർന്ന് യുവതി തന്റെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു. നിഹാൽ വിഹാറിലെ ഗുപ്തയുടെ വീട്ടിലെത്തിയ ഇവർ അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഗുപ്ത പിന്നീട് മരണത്തിന് കീഴടങ്ങി.
ആക്രമണത്തിൽ പങ്കുള്ളതായി സംശയിക്കുന്ന നാല് പേരെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 103(1), 3(5) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നോയിഡ ആസ്ഥാനമായുള്ള അഡോബി എന്ന സോഫ്റ്റ്വെയർ കമ്പനിയിൽ എൻജിനീയറായിരുന്നു വിനയ് ഗുപ്ത. ഭാര്യ ഗൃഹനാഥയാണ്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും തർക്കത്തിന് കാരണമായ സംഭവങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഓരോ പ്രതിയുടെയും പങ്ക് വ്യക്തമാക്കുന്നതിനായി കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Comments