തൃശൂർ: ഡിവൈഎഫ്ഐയുടെ ചരിത്രത്തിൽ ആദ്യമായൊരു ഒരു വനിതാ പ്രസിഡന്റ് സ്ഥാനമേൽക്കുന്നു.സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎൽഎയെയും ട്രഷറർ ആയി അഡ്വ. ആർ രാഹുലിനെയും തിരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന പതിനാറാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
കൊല്ലം സ്വദേശിയായ ചിന്ത വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കർമ്മല റാണി ബിഎഡ് കോളേജിൽ നിന്നും ബിഎഡ് പഠനവും പൂർത്തിയാക്കി. കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. യുജിസി നെറ്റ്- ജെആർഎഫ് എന്നീ യോഗ്യതകൾ നേടിയിട്ടുണ്ട്.
എസ്എഫ്ഐ പ്രവർത്തകയായി തുടങ്ങി എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സണായും സെനറ്റ് അംഗമായും സിൻഡിക്കേറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. 2016 മുതൽ 2023 വരെ രണ്ട് ടേമുകളായി കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ആയി പ്രവർത്തിച്ചു.
അതേസമയം ഇന്നത്തെ യോഗത്തിലും വിഭാഗീയത ശക്തമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഘടയിലെ വാർത്തകൾ നേതാക്കൾ തന്നെ ചോർത്തുന്നു എന്ന ശക്തമായ വിമർശനമാണ് ഉയരുന്നത്. നേതാക്കൾക്ക് ജനകീയരായി മാറാൻ സാധിക്കുന്നില്ല. പാലിയേറ്റീവ് കെയർ സംവിധാനമയി സംഘടന മാറുന്നു. സമര സംഘടനയായി തിരിച്ചെത്തണം എന്നിങ്ങനയുള്ള വിമർശനങ്ങളും ഉയർന്നു.

Comments