ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയെ സിനിമാ സെറ്റായി കാണുകയാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. നിയമസഭയിൽ വിജയ് ‘പഞ്ച് ഡയലോഗുകൾ’ പറയുകയാണെന്നും സ്റ്റാലിൻ വിമർശിച്ചു. ഡിഎംകെ സർക്കാർ നേരത്തെ നടപ്പാക്കിയ പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രധാന ജോലിയെന്നും അദ്ദേഹം ആരോപിച്ചു.
ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. തങ്ങൾ കൊണ്ടുവന്ന പദ്ധതികളുടെയെല്ലാം പേര് മാറ്റാനുള്ള തിരക്കിലാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയെ സിനിമാ സെറ്റായി കണ്ട് പഞ്ച് ഡയലോഗുകൾ പറയുകയാണ് അദ്ദേഹമെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ജയിച്ചാലും തോറ്റാലും ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടു നിൽക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തെരഞ്ഞെടുപ്പിൽ മാത്രമാണ് പാർട്ടി പരാജയപ്പെട്ടതെന്നും സ്ഥിരമായി തോൽക്കുന്ന പാർട്ടിയല്ല ഡിഎംകെയെന്നും സ്റ്റാലിൻ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് പാർട്ടി ഭാരവാഹികളുടെ പ്രവർത്തനവും കാരണമായിട്ടുണ്ട്. തെറ്റുകൾ പരസ്യമായി അംഗീകരിക്കണം. ഒരാളുടെ തെറ്റിന്റെ ഫലം അനുഭവിക്കുന്നത് 75 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മണ്ഡലത്തിലെയും സാഹചര്യം പ്രത്യേകം പരിശോധിച്ച് ആളുകളെ മാറ്റുന്നതിന് പകരം സമഗ്രമായ വിലയിരുത്തലാണ് നടത്തിയതെന്നും എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.

Comments