ചെന്നൈ: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം സൗജന്യമായി നൽകുന്ന തമിഴ്നാട് സർക്കാരിന്റെ ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിയുടെ കരാർ ജോയ് ആലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്കാണ് സ്വർണമോതിരം നൽകുക.
755 കോടി രൂപയുടെ പദ്ധതിയിൽ ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്താണ് ജോയ് ആലുക്കാസ് ഒന്നാമതെത്തിയത്. സ്വർണത്തിന്റെ വിലയ്ക്ക് പുറമെ സർവീസ് ചാർജായി വെറും ഒരു പൈസ മാത്രമാണ് കമ്പനി ക്വോട്ട് ചെയ്തത്. നിർമാണച്ചെലവ്, പാഴ് വസ്തു ചെലവ്, ഹാൾമാർക്കിങ്, പാക്കിങ്, ഇൻഷുറൻസ്, ഗതാഗതം തുടങ്ങിയ അനുബന്ധ ചെലവുകൾ ഉൾപ്പെടെയാണ് ഈ നിരക്ക്.
ജോയ് ആലുക്കാസ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്ന് ടെൻഡറിൽ പങ്കെടുത്ത മറ്റ് 10 കമ്പനികളോടും ഇതേ നിരക്ക് അംഗീകരിച്ച് ഓർഡർ ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് സർക്കാർ ചോദിച്ചു. ടെൻഡർ നടപടിക്രമത്തിന്റെ ഭാഗമായാണ് മറ്റ് കമ്പനികൾക്കും നിരക്ക് പൊരുത്തപ്പെടുത്താനുള്ള അവസരം നൽകിയത്.
എന്നാൽ ജോയ് ആലുക്കാസ് ക്വോട്ട് ചെയ്ത നിരക്ക് അംഗീകരിച്ച് അതേ നിരക്കിൽ ഓർഡർ ഏറ്റെടുക്കാൻ തയ്യാറായത് കല്യാൺ ജ്വല്ലേഴ്സ് മാത്രമാണ്. ഇതോടെയാണ് പദ്ധതി ഇരുകമ്പനികൾക്കുമായി വിഭജിച്ചത്.
പദ്ധതിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ സ്പർശിക്കുന്ന അർഥവത്തായ സാമൂഹിക ക്ഷേമ പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സ്വർണവിലയ്ക്ക് പുറമെ വെറും ഒരു പൈസ മാത്രം അധികമായി ക്വോട്ട് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിൽ അധിക വാണിജ്യലാഭം ലക്ഷ്യമിടാതെ പദ്ധതിയോട് സഹകരിക്കാനുള്ള പ്രതിബദ്ധതയാണെന്നും ജോയ് ആലുക്കാസ് പറഞ്ഞു

Comments