കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ്. ദുരന്തബാധിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയുടെ അധിക ധനസഹായ വിതരണോദ്ഘാടനം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദുരന്തബാധിതരുടെ പുനരധിവാസ ഗുണഭോക്തൃ പട്ടിക സമയബന്ധിതമായി പൂർത്തിയാക്കും. ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കുമുള്ള നഷ്ടപരിഹാര വിതരണം, വായ്പ ഏറ്റെടുക്കൽ, ഭൂമി കൃഷിയോഗ്യമാക്കൽ തുടങ്ങിയ പദ്ധതികളും വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
ദുരന്തബാധിതർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സർക്കാരും ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ പിന്തുണ നൽകുന്നുണ്ട്. ഉപജീവന മൈക്രോ പ്ലാനുകൾക്കായി ആദ്യഘട്ടത്തിൽ 1.98 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ 2.31 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു. തുടർന്ന് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിലുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉപജീവന സഹായമായി ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5.11 കോടി രൂപയാണ് അനുവദിച്ചത്.
കാലാവസ്ഥാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള ഡോപ്ലർ റഡാർ ഡിസംബറോടെ പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി അറിയിച്ചു. ദുരന്തനിവാരണത്തിൽ അവബോധമുള്ള സമൂഹത്തെ ജില്ലയിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള മാസ്റ്റർ പ്ലാനുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോവുകയാണെന്ന് പരിപാടിയിൽ അധ്യക്ഷനായ എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Comments