തിരുവനന്തപുരം: സംസ്ഥാന ഭരണം മാറി കോൺഗ്രസ് നേതാവ് ആഭ്യന്തരമന്ത്രിയായെങ്കിലും ആഭ്യന്തരവകുപ്പിലെ പ്രധാന തീരുമാനങ്ങൾ ഇപ്പോഴും പോലീസിലെ സഖാക്കളും സിപിഐഎം ക്രിമിനലുകളുമാണ് കൈകാര്യം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം ഇതിന് ഏറ്റവും പുതിയ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പൊലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുക്കാൻ അവസരം നൽകിയ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അനൂപ് ആന്റണി പറഞ്ഞു. സിപിഐഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെയുള്ള കേസിലെ പ്രതികളാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ആഘോഷത്തിൽ പങ്കെടുത്തത്.
ക്രിമിനൽ കേസുകളിൽ പ്രതികളായവർക്ക് പൊലീസ് സ്റ്റേഷന്റെ വാതിലുകൾ തുറന്നുകൊടുക്കുന്നത് അതീവ ഗൗരവമുള്ള സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റേഷൻ എസ്എച്ച്ഒ തന്നെയാണ് പ്രതികൾക്ക് ഓണക്കോടി ഉൾപ്പെടെ വാങ്ങിനൽകിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പൊലീസ് ഓഫീസേഴ്സ് യൂണിയൻ ഉൾപ്പെടെയുള്ളവരുടെ അറിവോടെയാണ് ആഘോഷം നടന്നതെന്നും അനൂപ് ആന്റണി ആരോപിച്ചു.

Comments