ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് കരീന കപൂര്‍ ഖാനും സെയ്ഫ് അലി ഖാനും. കരിയറും വ്യക്തി ജീവിതവും ഒരുമിച്ച് ബാലന്‍സ് ചെയ്തു കൊണ്ടുപോകുന്ന കരീനയും കരുത്തും പിന്തുണയുമായി ഒപ്പം നില്ക്കുന്ന സെയ്ഫും ബോളിവുഡിന്റെ പവര്‍ കപ്പിള്‍സാണ്. പ്രണയിച്ച് വിവാഹം ചെയ്ത ഇവര്‍ക്ക് തൈമൂര്‍ ജഹാംഗീര്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളുമുണ്ട്. എന്നും ലൈംലൈറ്റില്‍ തിളങ്ങി നില്ക്കുന്നതു കൊണ്ടു തന്നെ കരീനയും സെയ്ഫും പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ സ്ഥിരം പ്രത്യക്ഷപ്പെടാറുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജിമ്മില്‍ നിന്ന് വര്‍ക്കൗട്ട് കഴിഞ്ഞ് പുറത്തേക്കിറങ്ങി വരുന്ന കരീനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചലനമുണ്ടാക്കിയിരുന്നു. കരീന മൂന്നാമത് ഗര്‍ഭിണിയാണോ എന്നതായിരുന്നു വീഡിയോ കണ്ട പലരും ഉന്നയിച്ച സംശയം. എന്നാലിത് തെറ്റായ വാര്‍ത്തയാണെന്ന് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ സഹോദരപത്നിക്ക് പിന്തുണ കുറിച്ച് ഫേക്ക് ന്യൂസുകളോട് പ്രതികരിക്കുകയാണ് സെയ്ഫിന്റെ സഹോദരി സബ പട്ടൗഡി. തന്റെ സഹോദരി സോഹ അലി ഖാന് ഒരു കുട്ടി കൂടി വേണമെന്നുള്ളതാണ് ആഗ്രഹമെന്നും ഊഹാപോഹങ്ങള്‍ വേണ്ടെന്നും ചിലത് സ്വകാര്യമായി വിടാനും സബ കുറിക്കുന്നു.
‘‘ഒരു മോശം ആംഗിൾ... അല്ലെങ്കിൽ ഒരു മോശം ദിനം... അതിനെ എല്ലാവർക്കും എങ്ങനെ മറ്റൊരു എക്സ്ട്രീമില്‍ എടുക്കാൻ കഴിയും...?
അന്ന് എയർപോർട്ടിൽ സ്ലിം സ്റ്റൈലിഷ് ലുക്കില്‍ എത്തി, ഇന്ന്, ഒരു ജിമ്മിൽ നിന്ന് അത്രയേയുള്ളൂ വ്യത്യാസം...രണ്ടാമതൊരു കുട്ടി ആവശ്യമാണെന്ന് പറഞ്ഞ് ഞാനെന്റെ സഹോദരിയെ കണ്‍വിന്‍സ് ചെയ്യിക്കുന്നതിനിടയിലാണിത്...അത് സത്യമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു...ഇത് പറഞ്ഞതിന് അവൾ എന്നെ കൊല്ലും...
ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ, സുഹൃത്തുക്കളേ. ചില കാര്യങ്ങൾ സ്വകാര്യമായി വിടൂ, ഊഹാപോഹങ്ങൾ ആവശ്യമില്ല. സ്നേഹത്തോടും ബഹുമാനത്തോടും കൂടി...’’ എന്നാണ് സബ കുറിച്ചിരിക്കുന്നത്.
കരീനയും ഭർത്താവ് സെയ്ഫ് അലി ഖാനും കുട്ടികളോടൊപ്പം ബീച്ച് അവധിക്കാലം ആസ്വദിച്ച ശേഷം അടുത്തിടെയാണ് മുംബൈയിലേക്ക് മടങ്ങിയത്. ഒരു വ്യായാമ സെഷനുശേഷം കരീന പോകുന്നതായിരുന്നു വൈറലായ ക്ലിപ്പ്. ജിം കോസ്റ്റൂമില്‍ ടീമംഗങ്ങൾക്കൊപ്പം കാറിനടുത്തേക്ക് നടക്കുന്ന കരീനയ്ക്ക് ഒരു ബേബി ബമ്പ് ഉള്ളതായി കാഴ്ച്ചക്കാര്‍ കണ്ടെത്തി. അതോടെ സെയ്ഫും കരീനയും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്ക് കാരണമായി.

Comments