എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സിപിഎം നേതാവ് എ.എൻ. ഷംസീറിനെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്തെത്തിയതാണ് പ്രസ്തുത വിഷയം. എ.എൻ. ഷംസീറിന് വെള്ളാപ്പള്ളി നടേശന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് റിപ്പോർട്ട് ചെയ്ത പ്രസ്താവനയിലൂടെ സനോജ് വ്യക്തമാക്കി..
വിദ്യാർത്ഥി കാലത്ത് തന്നെ പുരോഗമന പ്രസ്ഥാനത്തിലേയ്ക്ക് കടന്ന് വരികയും തുടർന്ന് SFI യുടെയും DYFI യുടെയും ഭാരവാഹിയും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമായും, തലശ്ശേരിയിൽ നിന്ന് രണ്ട് തവണ നിയമസഭാംഗമായും, കേരള നിയമസഭയുടെ സ്പീക്കറായും സ: എ. എൻ. ഷംസീർ ഉയർന്നത് ഏതെങ്കിലും സമുദായ നേതാവിന്റെ ഔദാര്യം വാങ്ങിയോ തിണ്ണ നിരങ്ങിയോ അല്ല.
അത് വർഷങ്ങളായുള്ള സംഘടനാ പ്രവർത്തനത്തിന്റെ കരുത്തിലും, കഴിവിലും, രാഷ്ട്രീയ നിലപാടുകളിലും, ജനങ്ങളും പാർട്ടിയും നൽകിയ പിന്തുണയിലൂടെയാണ്.
അതുകൊണ്ടുതന്നെ സ: എ. എൻ. ഷംസീറിന് വെള്ളാപ്പള്ളി നടേശന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ആ സർട്ടിഫിക്കറ്റ് നാലായി മടക്കി താങ്കളുടെ കൈയിൽ തന്നെ വെച്ചോളൂ.
മഹാനായ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കാൻ രൂപീകരിച്ച പ്രസ്ഥാനത്തിന്റെ നേത്യനിരയിൽ ഇരുന്ന് കൊണ്ട് , മനുഷ്യരെ മതത്തിന്റെയും സമുദായത്തിന്റെയും കണ്ണടയിലൂടെ മാത്രം അളക്കുന്ന താങ്കളുടെ ഇടുങ്ങിയ കാഴ്ചപ്പാട് ഗുരുവിന്റെ തന്നെ ദർശ്ശനങ്ങളെ അപമാനിക്കുന്നത് തുല്യമാണ്.
ആരെ കുറിച്ചും എന്ത് പോക്രിത്തരവും വിളിച്ചുപറയാമെന്ന താങ്കളുടെ ധാരണയും, ധാർഷ്ട്യവും ഈ നാടിന് അംഗീകരിക്കാനാവില്ല.
മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ മനുഷ്യരെ അളക്കുന്ന ആ വൃത്തികെട്ട രാഷ്ട്രീയവും നാവുമായി കമ്മ്യൂണിസ്റ്റുകാർക്ക് മാർക്കിടാൻ വരരുത്. ഈ നാടിനെ മലീമസമാക്കുന്ന ഇത്തരം സമീപനങ്ങളെ അംഗീകരിച്ച ചരിത്രം കേരളത്തിനില്ല.
അത് ഓർക്കുന്നത് നന്ന്.

Comments