
കുവൈത്ത് സിറ്റി: മാധ്യമപ്രവര്‍ത്തകരുടെയും കൂട്ടായ്മയായ കേരള പ്രസ് ക്ലബ് കുവൈത്തിന്റെ (കെ.പി.സി) ആഭിമുഖ്യത്തില്‍ 'ഓണാഘോഷം 2026' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഫഹാഹീല്‍ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.പി.സി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഒന്നടങ്കം പങ്കെടുത്ത് ആഘോഷങ്ങള്‍ മാറ്റുകൂട്ടി.

കെ.പി.സി പ്രസിഡന്റ് ടി. വി. ഹിക്മത് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫഹാഹീല്‍ ഡല്‍ഹി പബ്ളിക് സ്കൂള്‍ (ഡി.പി.എസ്.) പ്രിന്‍സിപ്പല്‍ രവി ആയനോളി ഭദ്രദീപം കൊളുത്തി പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാതൃനാടിന്റെ സ്നേഹവും സംസ്കാരവും പ്രവാസലോകത്തും നിലനിര്‍ത്തുന്നതില്‍ ഇത്തരം കൂട്ടായ്മകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐതിഹ്യങ്ങള്‍ പോലും മാറുന്ന ഒരു കാലഘട്ടമാണിത്. ഇന്നത്തെ യുവതലമുറ പൂര്‍വ്വികര്‍,മതാപിതാക്കള്‍ എന്നിവരില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് പകരം എ.ഐ. (AI) പോലുള്ള ആധുനിക സാങ്കേതികവിദ്യകളുടെ പുറകെയാണ്. ഓണാഘോഷം പോലുള്ള നമ്മുടെ പാരമ്പര്യങ്ങള്‍ മുറുകെപ്പിടിക്കുന്ന സംസ്കാരമാണ് നമുക്ക് വേണ്ടതെന്ന് രവി ആയനോളി ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ ജോണ്‍ലി തുണ്ടിയില്‍ ആശംസ അര്‍പ്പിച്ചു. പ്രസ് ക്ലബ്ബിന്റെ ഉപഹാരം ഉദ്ഘാടകന്‍ രവി ആയനോളിക്ക് ജനറല്‍ സെക്രട്ടറി അനില്‍ പി. അലക്സ് കൈമാറി.

മലയാളിത്തനിമ ചോരാതെയുള്ള ഓണാന്തരീക്ഷം തന്നെയാണ് വേദിയില്‍ സൃഷ്ടിച്ചത്. മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചയിച്ചാണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.ഉദ്ദ്ഘാടനത്തിന് ശേഷം ബ്രിന്ദ കൃഷ്ണന് അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തവും,
കുവൈത്തിലെ പ്രമുഖ ഗായകരായ റാഫിയും മെറിനും അവതരിപ്പിച്ച ഗാനമേള ആഘോഷങ്ങള്‍ക്ക് ഉണര്‍വ്വേകി.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
കുഞ്ചന്‍ നമ്പ്യാരുടെ നര്‍മ്മത്തെ ആസ്പദമാക്കി കൃഷ്ണന് കടലുണ്ടി നടത്തിയ തനത് പ്രഭാഷണം സദസ്സിന് വേറിട്ട അനുഭവമായി.
ഗായകര്‍ക്ക് കെ.പി.സിയുടെ ഉപഹാരങ്ങളും കൈമാറി.

പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍മാരായ നിജാസ് കാസിം, ശ്രീജിത്ത് എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ചടങ്ങിന് മാറ്റുകൂട്ടായി വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിരുന്നു.
ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അനില്‍ പി. അലക്സ് സ്വാഗതവും ട്രഷറര്‍ അബ്ദുള്‍ റസാഖ് കുമരനെല്ലൂര്‍ കൃതജ്ഞതയും രേഖപ്പെടുത്തി







Comments