‘പ്യാര് ഇഷ്ക് ഓര് മൊഹബത്ത്’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമാമേഖലയിലേക്കെത്തിയ നടനും മോഡലുമാണ് അര്ജുന് രാംപാല്‍. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകപ്രീതി നേടിയ താരം നായക വേഷങ്ങളില്‍ മാത്രമല്ല പ്രതിനായക വേഷങ്ങളിലും തിളങ്ങി. ക്യാമറയ്ക്കു മുന്നിലുള്ള ജീവിതം പോലെ തന്നെ താരത്തിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷമാണ് സൗത്ത് ആഫ്രിക്കൻ മോഡലും ഫാഷൻ ഡിസൈനറുമാണ് ഗബ്രിയേല ഡെമെട്രിയാഡസുമായി അര്ജുന് പ്രണയത്തിലായത്. രണ്ടു കുട്ടികള്‍ ജനിച്ചെങ്കിലും രണ്ടാളും ഇതുവരെ ഔദ്യോഗികമായി വിവാഹം ചെയ്തിരുന്നില്ല.
ഇപ്പോഴിതാ തന്റെ ദീര്‍ഘകാല കാമുകി ഗബ്രിയേലയെ ഔദ്യോഗികമായിവിവാഹം ചെയ്തിരിക്കുകയാണ് അര്ജുന് രാംപാല്‍. എട്ടുവർഷമായി ഒരുമിച്ചുള്ള അര്‍ജുനും ഗബ്രിയേലയയും ഗോവയിലെ ബർദേസ് സബ് രജിസ്ട്രാർ ഓഫീസിലെത്തി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ലളിതമായ വേഷത്തില്‍ ഓഫീസിലെത്തി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വിവാഹിതരായത്. രേഖകളിൽ ഒപ്പുവെച്ച ശേഷം ഇരുവരും ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ പുഞ്ചിരിയോടെ പോസ് ചെയ്തു. വലിയ ആഘോഷങ്ങളോ ആഡംബര വിവാഹച്ചടങ്ങുകളോ ഇല്ലാതെയായിരുന്നു വിവാഹം.
54 കാരനായ അർജുനും 39കാരി ഗബ്രിയേലയും അരിക്, അരിവ് എന്നിങ്ങനെയുള്ള രണ്ടാണ്മക്കളുടെ മാതാപിതാക്കൾ കൂടിയാണ്. ഗോവയിലെ ആ ലളിതമായ ചടങ്ങ് ഇവര്‍ രണ്ടാളും ഒരുമിച്ച് പടുത്തുയർത്തിയ അവരുടെ ജീവിതത്തിന് ഔദ്യോഗിക അംഗീകാരം നൽകുന്നതായിരുന്നു. കുഞ്ഞുങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം.

മുൻ സൂപ്പർ മോഡലായ മെഹർ ജെസിയയുമായുള്ള വേർപിരിയലിനു ശേഷമാണ് അർജുൻ ഗബ്രിയേലയുമായി പ്രണയത്തിലാവുന്നത്. 1998ൽ വിവാഹിതരായ ഇരുവർക്കും മഹിക, മൈറ എന്നീ രണ്ട് പെൺമക്കളുണ്ട്. 2019 ൽ വിവാഹമോചന നടപടികൾ ഔദ്യോഗികമായി പൂർത്തിയാക്കി ഇവര്‍ വേര്‍പിരിഞ്ഞു. എങ്കിലും പരസ്പര ബഹുമാനത്തോടെ പിരിഞ്ഞ ഇരുവരും മക്കളുടെ കാര്യങ്ങൾക്കായി ഇപ്പോഴും ഒന്നിക്കാറുണ്ട്.
അടുത്തിടെ നടി റിയ ചക്രവർത്തിയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അർജുൻ രാംപാൽ ആദ്യമായി വെളിപ്പെടുത്തിയത്. എന്നാണ് വിവാഹം ചെയ്യുകയെന്ന് അറിയില്ലെന്ന് ഗബ്രിയേല പറഞ്ഞപ്പോഴാണ് ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന് വളരെ അപ്രതീക്ഷിതമായി അർജുൻ രാംപാൽ തുറന്ന് സമ്മതിച്ചത്. അതിനു മുമ്പ് ഒരു പോഡ്കാസ്റ്റില്‍ പങ്കെടുത്തപ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ ഇരുവരും പങ്കിട്ടിരുന്നു. ഗബ്രിയേല, മാതൃത്വവും തൊഴിൽജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്. എന്താണ് യഥാർത്ഥത്തിൽ വിവാഹമെന്നും വെറുമൊരു കഷ്ണം കടലാസ് മാത്രമാണെന്നും വിവാഹം എന്ന സങ്കൽപ്പത്തിന് താൻ ഒരിക്കലും എതിരല്ലെന്നും അന്ന് അർജുൻ രാംപാൽ വ്യക്തമാക്കിയിരുന്നു. വർഷങ്ങൾക്കുശേഷം ‘ധുരന്ധർ’ എന്ന സിനിമയിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയ അര്ജുന് രാംപാല്‍ വെബ് സീരീസിലും സജീവമാണ്.

Comments