ഫാഷന്‍ റാമ്പ് വേദികളിലൂടെ സദസ്സിന്റെ ഹൃദയം നേടിയെടുത്ത് മിസ് ഏഷ്യ പെസഫിക്ക് കിരീടം ചൂടി പിന്നീട് റെഹ്നാ ഹേ തെരേ ദിൽ മേ എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലെത്തിയ താരമാണ് ദിയ മിര്‍സ. കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ നിരവധി അവിസ്മരണീയ മികച്ച ചിത്രങ്ങളുടെ ഭാഗമായി ദിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയം പോലെ തന്നെ ശക്തമായ നിലപാടുകളിലൂടേയും ദിയ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. വെബ് സീരീസിലാണ് താരമിപ്പോള്‍ കൂടുതല്‍ തിളങ്ങുന്നത്. നെറ്റ്ഫ്ലിക്സിന്റെ ‘ഓപ്പറേഷൻ സഫേദ് സാഗറി’ലാണ് താരം അവസാനമായി അഭിനയിച്ചത്.
ഇപ്പോഴിതാ ശരീരത്തെ വസ്തുനിഷ്ഠമായിട്ടല്ല തോന്നേണ്ടതെന്ന് തന്നെ പഠിപ്പിച്ച സിനിമയെക്കുറിച്ച് പങ്കിടുകയാണ് ദിയ മിര്‍സ. എങ്ങനെ സുരക്ഷിതത്വം തോന്നാം, കംഫര്‍ട്ടായി സ്വന്തം ശരീരത്തെ ശക്തമായി കണ്ട് എങ്ങനെ അഭിനയിക്കാം എന്നൊക്കെ പഠിപ്പിച്ചത് തുംസ നഹിൻ ദേഖ എന്ന സിനിമയാണെന്നാണ് ദിയ പറയുന്നത്.
‘‘വൈഭവി മർച്ചന്റ് ഞങ്ങളോടൊപ്പം ചിത്രീകരിച്ച ഈ ഗാനം എനിക്ക് ഓർമ്മയുണ്ട്, നിർമ്മാതാക്കളോട് ഞാൻ പറഞ്ഞ ഒരേയൊരു കാര്യം അതുമാത്രമായിരുന്നു. വസ്ത്രങ്ങൾ അഴിച്ചുമാറ്റേണ്ടി വന്ന ഒരു ഗാനമായിരുന്നു അത്, എനിക്ക് ഇന്നര്‍വെയര്‍ മാത്രം ധരിക്കേണ്ടി വന്നു. അടിസ്ഥാനപരമായി ഒരു ബ്രായും അടിവസ്ത്രവും വരെ ധരിക്കേണ്ടതായി വന്നു, എനിക്കതില്‍ കംഫര്‍ട്ടും തോന്നേണ്ടതുണ്ടായിരുന്നു.
ഷൂട്ടിംഗ് 500 പേരിലധികമുള്ള വലിയൊരു ജനക്കൂട്ടമുണ്ടായിരുന്നു, അതെല്ലാം പുരുഷന്മാരുമായിരുന്നു. ഷൂട്ടില്‍ ഞങ്ങള്‍ക്കൊപ്പം 200 പേരുടെ ഒരു ക്രൂവും, അവരിലും കൂടുതലും പുരുഷന്മാരായിരുന്നു. എന്റെ ഒരു സിനിമയും എനിക്ക് ഇത്രയധികം ഒന്നും നൽകിയിട്ടില്ലെന്ന് ഞാൻ കരുതുന്നു. ആ ഗാനരംഗം ചെയ്തതു വഴി എനിക്ക് വളരെയധികം കാര്യങ്ങൾ പഠിക്കാനായി. പുരുഷ നോട്ടത്തിൽ പൂർണ്ണമായും സ്വാധീനിക്കപ്പെടാതെ എനിക്ക് എന്റെ സ്വന്തം സ്ത്രീശക്തിയും സൗന്ദര്യവും ആഘോഷിക്കാനും ആസ്വദിക്കാനും കഴിയുമെന്നും ആ നോട്ടം കൊണ്ട് ചെറുതായി കാണപ്പെടാതിരിക്കാനും കഴിയുമെന്നും ഞാൻ മനസ്സിലാക്കി. അതിലെ മുഴുവൻ അനുഭവവും ഒരു തരത്തില്‍ ശാക്തീകരിക്കുന്നതായിരുന്നു.
ഭട്ട് സാഹബ്, അനുരാഗ്, ഇമ്രാൻ, എന്നിങ്ങനെ അവിടെയുള്ള പലരും ഇത് എല്ലായ്പ്പോഴും കാണപ്പെടുന്നതിലല്ല, മറിച്ച് അതിലും ഒരുപാട് മുകളിലാണെന്ന് എന്നെ ബോധ്യപ്പെടുത്തിയത്. ചിത്രം തുടക്കത്തില്‍ സംവിധാനം ചെയ്തത് അനുരാഗ് സാറായിരുന്നു, പിന്നീടത് പൂർത്തിയാക്കിയത് മോഹിത് സൂരിയാണ്. മഹേഷ് ഭട്ട് സാര്‍ മുകേഷ് സര് എന്നിവരായിരുന്നു നിര്‍മ്മാതാക്കള്‍.
ഇമ്രാൻ ഹാഷ്മി, ദിയ മിർസ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിൽ അനുപം ഖേർ, ശരത് സക്സേന, അതുൽ പർച്ചുരെ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

Comments