മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അച്ഛന്റെ പാത പിന്തുടര്ന്ന് സിനിമയിലെത്തിയ മകന് പ്രണവ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളവെങ്കിലും ആരാധകര്‍ക്ക് ഏറെയിഷ്ടമുള്ള താരപുത്രനാണ് പ്രണവ്. സിനിമകളേക്കാളേറെ യാത്രകളും സാഹസങ്ങളും ഇഷ്ടപ്പെടുന്ന അപ്പുവിനെ ‘റിയല്‍ ലൈഫ് ചാര്‍ളി’ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കാൻ പ്രണവിന് മേല്‍ മാതാപിതാക്കളെന്ന നിലയില്‍ തങ്ങള്‍ ഒരിക്കലും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് പറയുകയാണ് സുചിത്ര മോഹൻലാല്‍. പ്രണവിന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുന്ന സുചിത്ര, എങ്ങനെയാണ് മകന് സിനിമയിലെത്തിയതെന്നടക്കം പറയുന്നു. ഫിലോസഫി പിച്ച മകന് അദ്ധ്യാപകനാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് സുചിത്ര പറയുന്നു. എന്നാല്‍ പിന്നീട് വെറുതെ വീട്ടിലിരിക്കുന്നത് കണ്ട് സിനിമയിലേക്ക് വരുന്ന കാര്യം തിരക്കിയെന്നും സുചിത്ര പറയുന്നു.
‘‘അപ്പുവിന്റെ കാര്യത്തില്‍ എല്ലാവരും പറയുന്നത് ഞങ്ങള്‍ സമ്മർദ്ദം ചെലുത്തിയാണ് അവൻ സിനിമയില്‍ വന്നതെന്നാണ്. എന്നാല്‍ ഞങ്ങള്‍ അവനെ ഒരു കാര്യത്തിലും സമ്മർദ്ദത്തിലാക്കിയിട്ടില്ല. അവൻ ഫിലോസഫിയാണ് പഠിച്ചത്. അതുകഴിഞ്ഞപ്പോള്‍ ഞാൻ വിചാരിച്ചത് അവൻ അധ്യാപകനാകുമെന്നാണ്. ഞാൻ ജപ്പാനില്‍ പോയി ഇംഗ്ലീഷ് പഠിപ്പിക്കും എന്നൊക്കെയാണ് ആ സമയത്ത് അവൻ പറഞ്ഞിരുന്നത്.
എന്നാല്‍ പിന്നീട് ആ പദ്ധതികള്‍ നടക്കാതെ വരികയും പ്രണവ് വെറുതെ വീട്ടിലിരിക്കുകയും ചെയ്തു. അവൻ ഒന്നും ചെയ്യാതെ വീട്ടില്‍ വെറുതെ ഇരിക്കുന്നത് കണ്ടപ്പോഴാണ് ഞാൻ ചോദിച്ചത്, ‘നിനക്ക് എന്തുകൊണ്ട് സിനിമയില്‍ ശ്രമിച്ചുകൂടാ’ എന്ന്. ഒടുവില്‍ അവൻ സമ്മതിക്കുകയും ജീത്തു ജോസഫിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി ജോയിൻ ചെയ്യുകയും ചെയ്തു.
9 മണി മുതല്‍ 5 മണി വരെയുള്ള ഒരു ജോലിയും നിനക്ക് ചെയ്യാൻ കഴിയില്ലെന്ന് എനിക്കറിയാം എന്ന് ഞാൻ പറഞ്ഞു . ഒരു സ്ഥലത്ത് അപ്പുവിനെ പിടിച്ചു വയ്ക്കാൻ പറ്റില്ല. ഓരോ സിനിമയ്ക്കും പോകുമ്പോൾ പല തരത്തിലുള്ള കൗതുകവും ആയിരിക്കുമല്ലോ. അപ്പോൾ നീ ശ്രമിച്ച് നോക്ക്. അങ്ങനൊയൊക്കെ പറഞ്ഞിട്ടാണ്, ഓക്കെ ശരി ഞാൻ ട്രൈ ചെയ്യാമെന്ന് അവൻ പറയുന്നത്.
അപ്പുവിന് മ്യൂസിക് ഭയങ്കര ഇഷ്ടമാണ്. ഇപ്പോൾ തന്നെ അവന്റെ കസിൻസും സുഹൃത്തുക്കളുമൊക്കെ ചേർന്ന് കുറേ പാട്ടുകളൊക്കെ കമ്പോസ് ചെയ്തിട്ടുണ്ട്. അവർ ഗിറ്റാർ, ജാം ഒക്കെ റെക്കോർഡ് ചെയ്യുന്നുണ്ട്. അതൊരു ആൽബം ആക്കാനുള്ള പ്ലാനിലാണ്. അതൊരു സൈഡിൽ നടക്കുന്നുണ്ട്. പിന്നെ ഒരു നോവൽ എഴുതുന്നുണ്ട്. അതെവിടെ വരെയായി എന്ന് എനിക്കറിയില്ല. അവനെപ്പോഴും എല്ലാത്തിലുമൊരു സ്പെയ്സുണ്ട്.
ഒരു കൊല്ലത്തില്‍ രണ്ട് പടമെങ്കിലും ചെയ്യ് എന്ന് ഇപ്പോഴും പ്രണവിനോട് പറഞ്ഞിട്ടുണ്ട്. ‘അമ്മാ ഞാനെന്റെ സ്പെയ്സില്‍ നിന്നു കൊണ്ട് ചെയ്തോളാം’ എന്നായിരുന്നു അവന്റെ മറുപടി. പിന്നെ ഞാൻ വിചാരിച്ചു, അവൻ പറയുന്നതും കറക്ടാണ്. അവനൊരു ബാലൻസ് കണ്ടുപിടിച്ചിട്ടുണ്ട്, അതും ഇതുമായിട്ട്...’ സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. പ്രണവ് മോഹന്‍ലാല്‍ ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം ഡീയസ് ഈറെയാണ്. ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയം നേടുകയും പ്രണവിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.
പ്രണവിന് പിന്നാലെ വിസ്മയയും ‘തുടക്കം’ സിനിമയിലൂടെ ബിഗ്സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ‘തുടക്ക’ത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും എത്തിയിരുന്നു.

Comments