പാരദ്വീപ്: പനാമ പതാകയുള്ള ഒരു ചരക്കുകപ്പൽ ഒഡിഷ തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ അകലെ മുങ്ങി. ഒഡിഷയിലെ പാരദീപ് തുറമുഖത്ത് നിന്ന് പുറപ്പെട്ട് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന 'എംവി. ഓഷ്യൻ വിന്നർ' എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്.
സംഭവസമയത്ത് കപ്പലിൽ 24 ജീവനക്കാരുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും ചൈനീസ് പൗരന്മാരാണെന്നാണ് റിപ്പോർട്ട്. ജീവനക്കാരിൽ എത്രപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഒഡിഷയിൽ നിന്ന് കയറ്റിയയച്ച ഇരുമ്പയിരുമായി സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന കപ്പലാണ് അപകടത്തിൽ പെട്ടത്.അപകടത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നാവമസേനയും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

Comments