
തിരൂര്‍: യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊലപാതകത്തിനുശേഷം ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പുറത്തൂര്‍ പടിഞ്ഞാറേക്കര അണ്ടിപ്പാട്ടില്‍ ഹുസൈനെ (42) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20-നു പുലര്‍ച്ചെയാണ് ഭാര്യ ഫൗസിയ(37)യെ ഹുസൈന് കടപ്പുറത്തെത്തിച്ച് കൊലപ്പെടുത്തിയത്. മത്സ്യബന്ധനത്തൊഴിലാളിയായ ഹുസൈന് 19-ന് ഉച്ചയോടെ വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്ന്, കടലില്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങി. 20-ന് പുലര്‍ച്ചെ ഒന്നോടെ തിരിച്ചെത്തിയ ഹുസൈന് മീന്‍ ചാകരയുണ്ടെന്നു പറഞ്ഞ് ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോകുകയായിരുന്നു. തിരിച്ചെത്താതിരുന്നതിനേത്തുടര്ന്ന് മകന് പോലീസില്‍ പരാതിപ്പെട്ടതോടെ 21-ന് നടത്തിയ തെരച്ചിലിനിടയിലാണ് തിരൂര്‍ പുഴ, കടലിനോടുചേരുന്ന ഭാഗത്ത് ചാക്കില്‍ക്കെട്ടി താഴ്ത്തിയ നിലയില്‍ മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. കയറുകൊണ്ട് കഴുത്തുമുറുക്കിക്കൊന്നശേഷം വയര്‍ കുത്തിക്കീറിയ നിലയിലായിരുന്നു.
ഇന്നലെ പരപ്പനങ്ങാടിയില്‍നിന്നു തിരൂരിലേക്കു വന്ന ബസില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. ബസ് ജീവനക്കാര്‍ ഹുസൈനെ തിരിച്ചറിഞ്ഞ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബസ് പൂക്കയിലെത്തിയപ്പോള്‍ സി.ഐ. ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. ഫൗസിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.







Comments