കൊച്ചി: മുഖ്യമന്ത്രിമാരുടെ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ തമിഴ്നാട് വീണ്ടും ആധിപത്യം പുലര്‍ത്തിയത്, മുല്ലപ്പെരിയാര്‍ അന്തര്‍സംസ്ഥാന നദിയാണെന്ന തെറ്റായ വ്യാഖ്യാനം ആവര്‍ത്തിച്ച്. നിലവില്‍ മുല്ലപ്പെരിയാര്‍ കൂടാതെ കേരളത്തിന്റെ എട്ടു ഡാമുകളിലെ വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. എന്നിട്ടും അണക്കെട്ടിന്റെ ഉയരം കൂട്ടല്‍ വാദത്തില്‍നിന്ന് പിന്നോട്ട് പോകാന്‍ വിജയ് സര്‍ക്കാര്‍ തയാറായില്ല.
ജലസ്രോതസ് ഊറ്റുന്നത് സംബന്ധിച്ച കണക്കുകള്‍ പോലും കേരളത്തിന്റെ കൈവശമില്ല. വയനാട്ടിലെ ബാണാസുരസാഗര്‍ ഡാം ,പാലക്കാട് ജില്ലയിലെ ശിരുവാണി, തൂണക്കടവ്, പറമ്പിക്കുളം-ആളിയാര്‍, പോത്തുണ്ടി ഡാം, പുന്നപ്പുഴ പാണ്ടിയാര്‍, പാമ്പാര്‍ നദി, നീരാര്‍, നെയ്യാര്‍ എന്നിവിടങ്ങളില്‍നിന്നും തമിഴ്നാട് ജലം കൊണ്ടുപോകുന്നുണ്ട്.ഇതിനു പുറമേയാണ്, അന്തര്‍സംസ്ഥാന തര്‍ക്കം എന്ന നിലയില്‍ മുല്ലപ്പെരിയാര്‍ ചര്‍ച്ചകളില്‍ തമിഴ്നാട് സ്വന്തം ആവശ്യം കടുപ്പിക്കുന്നത്.
സൗജന്യമായി കൊണ്ടുപോകുന്ന വെള്ളം വാണിജ്യ ആവശ്യങ്ങള്‍ക്കടക്കം പ്രയോജനപ്പെടുത്തുന്ന തമിഴ്നാട് അതുവഴി കോടികള്‍ ഖജനാവിലേക്ക് സ്വരുക്കൂട്ടുകയും ചെയ്യുന്നു. 20 ലക്ഷത്തോളം വീടുകള്‍ക്ക് വാട്ടര്‍ കണക്ഷന് നല്‍കിയാണ് ഇത് നേടുന്നത്. 240 മെഗാ വാട്ട് വൈദ്യുതിയും ഈ ജലം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്നു. ഷോളയാര്‍,അപ്പര്‍ ഷോളയാര്‍ ഡാമുകളിലെ ജലം ഉപയോഗിച്ചും വൈദ്യുതി ഉണ്ടാക്കുന്നു. കമ്പം ലോവര്‍ ക്യാമ്പില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് മാത്രമേ കേരളത്തിന് ചെറിയതോതില്‍ പണം ലഭിക്കുന്നുള്ളൂ.അതേസമയം, ഇടുക്കി വട്ടവടയില്‍ ചെറിയ ഡാം ഉണ്ടാക്കാനുള്ള കേരളത്തിന്റെ ശ്രമം തമിഴ്നാട് തടയുകയാണ് ചെയ്തത്. വണ്ടന്‍ മേട്ടില്‍നിന്ന് താഴേയ്ക്ക് ഒഴുകുന്ന ആമയാര്‍ ജലസ്രോതസിന്റേയും ഗുണഭോക്താക്കള്‍ തമിഴ്നാടാണ്. പാമ്പാറിലും മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ കോവില്‍കടവിലും അണകെട്ടാനുള്ള നീക്കവും തമിഴ്നാട് തടഞ്ഞു. പറമ്പിക്കുളം- ആളിയാര്‍ കരാര്‍ മൂന്ന് പതിറ്റാണ്ടായി പുതുക്കിയിട്ടില്ല.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ അയല്‍ സംസ്ഥാനവുമായുള്ള നിയമയുദ്ധത്തില്‍ ജയിക്കാനുള്ള ഒരു വഴിയും കേരളം തേടിയിട്ടില്ല.
അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന് കാണിക്കാന്‍ റൂര്‍ക്കി, ഡല്‍ഹി ഐ.ഐ.ടി കളെക്കൊണ്ട് കേരളം പഠന റിപ്പോര്‍ട്ട് ഉണ്ടാക്കി. കോടതിയുടെ അനുമതിയില്ലാതെ ഉണ്ടാക്കിയ ഈ റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതി തള്ളി. അന്തര്‍ സംസ്ഥാന വിഷയത്തില്‍ കേരള നിയമസഭ പാസാക്കിയ ബില്ലും സുപ്രീംകോടതിയില്‍ നിലം തൊട്ടില്ല. ഇതിനുപുറമേ ഒരു ബംഗാളി വിദഗ്ധന്‍ ഉള്‍പ്പെട്ട മൂന്നംഗസമിതിയെ കൊണ്ടു നടത്തിച്ച പഠനവും പാളി. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം അതേപടി പകര്‍ത്തിയ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടില്ല. നിയമവിദഗ്ധനായ ജസ്റ്റിസ് കെ.ടി. തോമസ്, സാങ്കേതിക വിദഗ്ധനെപ്പോലെ മുല്ലപ്പെരിയാറിന് ബലക്ഷയം ഇല്ലെന്നു കൂടി വാദിച്ചതോടെ കേരളത്തിന്റെ നില പരുങ്ങലിലായി.
മധുര, തേനി ജില്ലകള്‍ക്കകത്ത് മുപ്പതോളം ചെറിയ ഡാമുകള്‍ ഉണ്ട്. അവിടെ ജലം സംഭരിക്കാം എന്നിരിക്കെയാണ് മുല്ലപ്പെരിയാറിന്റെ ഉയരം വീണ്ടും ഉയര്‍ത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെടുന്നത്.യഥാര്‍ഥത്തില്‍ കേരളത്തിലെ കുളത്തുപ്പുഴ വനമേഖലയില്‍നിന്ന് ഉത്ഭവിക്കുന്ന പെരിയാര്‍, തമിഴ്നാട്ടിലെ ശിവഗിരിയില്നിന്നാണ് എന്ന് ദുര്‍വ്യാഖ്യാനം ചെയ്തതിനെയും കേരളം എതിര്‍ത്തില്ലെന്ന് പരിസ്ഥിതി ഗവേഷകനായ ജോണ്‍ പെരുവന്താനം പറയുന്നു.
രാജു പോള്‍

Comments