വീട്ടിൽ നിന്ന് അകന്ന് യാത്ര ചെയ്യുമ്പോഴാണ് പലപ്പോഴും ചെറിയ കാര്യങ്ങൾക്കും വലിയൊരു വികാരമാകുന്നത്. അത്തരത്തിലൊരു ഹൃദയസ്പർശിയായ അനുഭവമാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ച അകാൻഷയ്ക്ക് ഉണ്ടായത്. യാത്രയ്ക്കിടെ ബാഗ് തുറന്നപ്പോഴാണ് അമ്മ തനിക്കായി ഒളിപ്പിച്ചുവെച്ചിരുന്ന സ്നേഹസമ്മാനം അവൾ കണ്ടെത്തിയത്.
സ്വന്തം നാട്ടിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനുമുമ്പ് ഒന്നും ബാഗിൽ വെക്കേണ്ടെന്ന് അകാൻഷ അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ ഡൽഹിയിലേക്കുള്ള ബസ് കയറാനായി ഇൻഡോറിലെത്തിയപ്പോൾ അമ്മ വിളിച്ച് ട്രോളി ബാഗ് തുറക്കാൻ ആവശ്യപ്പെട്ടു. ബാഗിനുള്ളിൽ മകളുടെ പ്രിയപ്പെട്ട നെയ്യ് പരാത്ത വെച്ചിട്ടുണ്ടെന്നായിരുന്നു അമ്മ പറഞ്ഞത്.
ബാഗ് തുറന്ന അകാൻഷയെ കാത്തിരുന്നത് പരാത്ത മാത്രമായിരുന്നില്ല. അതിനൊപ്പം ഒരു പാക്കറ്റ് മൂങ്ങ് ദാലും അമ്മ കരുതിവെച്ചിരുന്നു. പരാത്തയ്ക്കൊപ്പം തന്റെ ഇഷ്ടപ്പെട്ട നമ്കീൻ ഇല്ലാതെ കഴിക്കില്ലെന്ന് അറിയാവുന്നതിനാലാണ് അമ്മ അത് കൂടി ബാഗിൽ ഒളിപ്പിച്ചതെന്ന് അകാൻഷ പറഞ്ഞു. അമ്മയുടെ ഈ ചെറിയ കരുതൽ തന്നെ ഏറെ സ്പർശിച്ചെന്നും അവൾ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
മാതാപിതാക്കളിൽ നിന്ന് അകന്ന് കഴിയുന്നവർക്ക് ഇത്തരം ചെറിയ കാര്യങ്ങളുടെ വില കൂടുതൽ മനസിലാകുമെന്നായിരുന്നു അകാൻഷയുടെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ അനുഭവം സോഷ്യൽ മീഡിയയിലും നിരവധി പേരുടെ മനസ്സ് കീഴടക്കി. സ്വന്തം അമ്മമാർ യാത്രയ്ക്കായി ഭക്ഷണം പൊതിഞ്ഞുനൽകിയ ഓർമ്മകൾ പലരും കമന്റുകളിലൂടെ പങ്കുവെച്ചതോടെ വീഡിയോ വൈറലായി.

Comments