ലണ്ടൻ: ഇറാന്റെ സൈബർ ആക്രമണത്തിൽ ബ്രിട്ടണിലെ ഒരു പവർ പ്ലാന്റ് നാല് ദിവസം ഓഫ്ലൈനായി. യൂറോപ്പിലെ നിർണായക ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടന്ന ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിലൊന്നായാണ് നാല് ദിവസം നീണ്ട ഈ തടസ്സത്തെ കണക്കാക്കുന്നത്.
ദി ടെലിഗ്രാഫിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇറാനുമായി ബന്ധമുള്ള ഹാക്കർമാർ ബ്രിട്ടനിലെ ഒരു ചെറിയ പവർ പ്ലാന്റ് നാല് ദിവസത്തേക്ക് പ്രവർത്തനരഹിതമാക്കി. ബ്രിട്ടീഷ് ഊർജ്ജ സൗകര്യങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ വിജയകരമായ സൈബർ ആക്രമണമാണിത്. യുഎസിലുടനീളമുള്ള ജല അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണ പരമ്പരകൾക്ക് ഒപ്പമാണ് ഈ സംഭവവും നടന്നിട്ടുള്ളത്.
ഈ റിപ്പോർട്ട് പ്രകാരം ബാധിക്കപ്പെട്ട ബ്രിട്ടീഷ് പ്ലാന്റ് താരതമ്യേന ചെറുതായിരുന്നു. അതിനാൽ തന്നെ ഈ തടസ്സം വിശാലമായ വൈദ്യുതി വിതരണത്തെയോ ബ്രിട്ടന്റെ മൊത്തത്തിലുള്ള ഊർജ്ജ ഉൽപ്പാദനത്തെയോ ബാധിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പ്ലാന്റ് ഏതാണെന്ന് വെളിപ്പെടുത്താൻ ബ്രിട്ടീഷ് അധികാരികൾ തയ്യാറായില്ല. ബ്രിട്ടീഷ് സംഘടനകളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന രഹസ്യാന്വേഷണ ഏജൻസിയായ ജിസിഎച്ച്ക്യൂവിന്റെ കീഴിലുള്ള നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിനെ ഈ സംഭവം അറിയിച്ചിട്ടുണ്ട്.
വിദേശ ഹാക്കിങ് ഗ്രൂപ്പുകൾ മുമ്പ് എൻഎച്ച്എസ് സിസ്റ്റങ്ങൾ, സ്കൂളുകൾ, വ്യാവസായിക സൗകര്യങ്ങൾ എന്നിവ തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബ്രിട്ടീഷ് പവർ പ്ലാന്റ് പൂർണ്ണമായി നിശ്ചലമാക്കുന്നതിൽ ഇതിനുമുമ്പ് ഒരു ഹാക്കറും വിജയിച്ചിരുന്നില്ല. അതിനാൽ തന്നെ ഈ നാല് ദിവസത്തെ പ്രവർത്തന തടസ്സം ബ്രിട്ടീഷ് ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് മേൽ ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട സൈബർ ആക്രമണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന സൈബർ പ്രവർത്തനങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന മുന്നേറ്റങ്ങൾക്കിടയിലാണ് ഈ ആക്രമണം. ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും വ്യോമാക്രമണം ആരംഭിച്ചതിനുശേഷം ഇറാൻ അവരുടെ സൈബർ പ്രവർത്തനങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ചു. നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഇറാൻ നടത്തിയെന്ന് സംശയിക്കപ്പെടുന്ന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇറാന്റെ സൈബർ ആക്രമണങ്ങൾ യുഎസിലെ പല സംസ്ഥാനങ്ങളിലെയും മലിനജല ശുദ്ധീകരണ പ്ലാന്റുകളെ ബാധിക്കുകയും വെള്ളപ്പൊക്കത്തിനും ജലസമ്മർദ്ദം കുറയാനും കാരണമാവുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കുടിക്കുന്നതിന് മുമ്പ് വെള്ളം തിളപ്പിക്കാൻ അധികൃതർ പൊതുജനങ്ങൾക്ക്നിർദ്ദേശം നൽകി.
ജൂലൈ 26 ന് മിനസോട്ടയിലാണ് ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത്. തുടർന്ന് മിഷിഗൺ, ജോർജിയ, സൗത്ത് ഡെക്കോട്ട, ന്യൂജർസി എന്നിവിടങ്ങളിലും സംഭവങ്ങൾറിപ്പോർട്ട് ചെയ്യപ്പെട്ടു.റഷ്യ, ചൈന, ഇറാൻ, ഉത്തരകൊറിയ എന്നീ രാജ്യങ്ങൾ നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും സർക്കാർ സംഘടനകൾക്കും സൈബർ ഭീഷണി ഉയർത്തുന്നുണ്ടെന്ന് ബ്രിട്ടീഷ്, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻടികൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹാക്കിങ് ഗ്രൂപ്പുകൾക്കായി ഇറാൻ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ചില ഗ്രൂപ്പുകളിൽ നൂറുകണക്കിന് ആളുകൾ ജോലി ചെയ്യുന്നുണ്ട്.

Comments