തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെതിരെ അഴിമതി ആരോപണവുമായി എൽഡിഎഫ് രംഗത്തുവന്നു. ‘മേയര്‍ കെയര്‍’ പദ്ധതി അഴിമതിയാണെന്നും വൻകിട വ്യാപാരികളിൽ നിന്ന് അനധികൃതമായി സമ്മാനങ്ങൾ സ്വീകരിച്ചുവെന്നുമാണ് ആരോപണം.
കോര്‍പ്പറേഷനില്‍ സംഘടിപ്പിച്ച ഓണപ്പരിപാടിക്ക് സദ്യ സ്പോണ്സര് ചെയ്തത് വന്‍കിട കാറ്ററിങ് കമ്പനിയാണ്. ‘മേയര്‍ കെയര്‍’ എന്ന പേരില്‍ നഗരത്തിലെ വന്‍കിട ഫ്ലാറ്റ് ഉടമകള്‍, മാളുകള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾ തുടങ്ങിയവരില്‍ നിന്ന് ലോഡ് കണക്കിന് തുണിത്തരങ്ങളും മറ്റ് സാധനങ്ങളും നഗരസഭയില്‍ എത്തിച്ചതായാണ് വിവരം. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഇത്തരം സമ്മാനങ്ങള്‍ ആരില്‍ നിന്നാണ് സ്വീകരിച്ചത്, എന്തൊക്കെയാണ് ലഭിച്ചത്, അവ എവിടെയാണ് വിനിയോഗിച്ചത് തുടങ്ങിയ കാര്യങ്ങള്‍ മേയര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കണം എന്നും നഗരസഭ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ എസ്.പി ദീപക് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
നഗരസഭാ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഭരണസമിതി നടത്തുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം. വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന കുട്ടികളുടെ കിറ്റുകള്‍ സ്വീകരിച്ചിട്ടും 250 ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അവ വിതരണം ചെയ്തതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. 5000 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നായിരുന്നു പ്രഖ്യാപനമെന്നും ചൂണ്ടിക്കാണിക്കുന്നു.

Comments