തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ നിർണായക നേതൃയോഗങ്ങൾ വിളിച്ചുചേർക്കാൻ സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും സംഘടനാ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമായി സെപ്റ്റംബർ ആദ്യവാരം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗവും തുടർന്ന് കെപിസിസി ഭാരവാഹികളുടെ യോഗവും ചേരും. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ എഐസിസിയുടെ അന്തിമ തീരുമാനം വരുന്നതുവരെ സംഘടനാ ചുമതലകളിൽ തുടരാൻ ഹൈക്കമാൻഡ് സണ്ണി ജോസഫിന് നിർദേശം നൽകിയിട്ടുണ്ട്.
സ്ഥിരം അധ്യക്ഷനെ പ്രഖ്യാപിക്കുന്നതുവരെയുള്ള താൽക്കാലിക ക്രമീകരണമെന്ന നിലയിലാണ് സണ്ണി ജോസഫ് ദൈനംദിന സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി സണ്ണി ജോസഫ് ആശയവിനിമയം നടത്തി അനുയോജ്യമായ തീയതി സംബന്ധിച്ച് അഭിപ്രായം തേടിയിട്ടുണ്ട്. പുതിയ അധ്യക്ഷന്റെ പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും കോൺഗ്രസ് പ്രവർത്തക സമിതി പ്രഖ്യാപിച്ച പരിപാടികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിനുമാണ് ഇപ്പോൾ സംസ്ഥാന ഘടകം തയ്യാറെടുക്കുന്നത്.
അതേസമയം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർഥികളുമായി സംവദിക്കുന്ന ഛാത്രോം കി ഗൂഞ്ച് പരിപാടി കേരളം ഉൾപ്പെടെ രാജ്യത്തെ 800 നഗരങ്ങളിൽ സംഘടിപ്പിക്കാനുള്ള കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനം യോഗത്തിൽ ചർച്ചയാകും. വിദ്യാഭ്യാസ, പരീക്ഷാ സംവിധാനങ്ങളിൽ ആവശ്യമായ ഘടനാപരമായ പരിഷ്കാരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഒരു മാസത്തിനകം തയ്യാറാക്കാൻ കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് നൽകിയ നിർദേശവും പരിഗണിക്കും. പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിലെ അനിശ്ചിതത്വത്തിനിടെ സംഘടനാ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനുള്ള നീക്കമാണ് സംസ്ഥാന നേതൃത്വം നടത്തുന്നത്.

Comments