തിരുവനന്തപുരം: ബിജെപി വിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ടിവികെയുടെ സംസ്ഥാന നേതൃപദവി സ്വന്തമാക്കാനൊരുങ്ങി നടൻ ദേവൻ. ടിവികെയുടെ സംസ്ഥാന അധ്യക്ഷ പദവി ദേവന് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നടി പ്രിയങ്കയ്ക്കൊപ്പം തമിഴ്നാട് ടിവികെയുടെ നേതാക്കൾ വെള്ളിയാഴ്ച ദേവനെ വീട്ടിൽ സന്ദർശിച്ചിരുന്നു. ആദ്യഘട്ട ചർച്ചകൾക്ക് ശേഷമാണ് നേതാക്കൾ മടങ്ങിയത്.
പാർട്ടി പ്രവേശനം സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് ദേവൻ പറയുന്നത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സെപ്തംബർ 10 ന് ശേഷം സൗകര്യപ്രദമായ ദിവസം കൂടിക്കാഴ്ച നടത്താനാണ് ശ്രമിക്കുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് എന്നത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ദേവനെ സംസ്ഥാന അധ്യക്ഷനാക്കിയാൽ കൂടുതൽ ആളുകളെ കേരളത്തിൽ നിന്ന് പാർട്ടിയിലേക്ക് എത്തിക്കാൻ സാധിക്കുമോ എന്നായിരിക്കും പാർട്ടി നേതൃത്വം ചിന്തിക്കുന്നത്. ആറ് സിനിമകളിൽ നായകനും വില്ലനുമായി വിജയും ദേവനും അഭിനയിച്ചിട്ടുണ്ട്. അതിനാൽ ഇരുവരും നല്ല സൗഹൃദത്തിലാണെന്നും ദേവൻ പറയുന്നു.
ആദ്യം സ്വന്തം പാർട്ടിയുമായി രാഷ്ട്രീയത്തിലിറങ്ങിയ ദേവൻ പിന്നീട് തന്റെ പാർട്ടിയെ ബിജെപിയുമായി ലയിപ്പിക്കുകയായിരുന്നു. ബിജെപിയിൽ പ്രത്യേക ചലനമൊന്നും സൃഷ്ടിക്കാൻ കഴിയാതെവന്നപ്പോൾ രാജി പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി അനുനയനവുമായി എത്തിയിട്ടും വഴങ്ങാതെ ദേവൻ രാജിയിൽ ഉറച്ചുനിന്നു.

Comments