കാട്ടാന കയറിയ കരിമ്പിൻ തോട്ടത്തെ പോലെ ഇന്ത്യൻ ജനായത്ത ജനാധിപത്യ നിയമ സംവിധാനങ്ങൾ തന്നിഷ്ടം കാണിച്ച് തകിടം മറിച്ച ഭരണകൂട മദയാനകൾക്ക് തടയിടാൻ ആയിരം നാവുള്ള ചോദ്യങ്ങളും ആർജ്ജവമുള്ള സമരമുറയുമായി കർമ്മ രംഗത്ത് വന്ന ജെൻസി തലമുറ ജനാധിപത്യ വിശ്വാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.
പ്രവാസ ലോകത്തെ ജെൻസി തലമുറയുടെ കർമ്മശേഷി സേവനത്തിൻ്റെ സംഘടിത മാർഗ്ഗത്തിൽ വഴി നടത്താൻ ജിദ്ദ കെ. എം.സി.സി നടത്തുന്ന ശ്രമങ്ങൾ ഏറെ അഭിനന്ദനം അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസലോകത്തേക്ക് പുതുതായി എത്തിയ മലയാളി സമൂഹത്തെ കെഎംസിസിയുടെ സംഘടനാ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച നവാഗത സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതായി വന്ന പ്രവാസികൾക്ക് സംഘടനയുടെ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും പരിചയപ്പെടുത്തുകയും, പ്രവാസ ജീവിതത്തിൽ പരസ്പര സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും പ്രാധാന്യം പങ്കുവെക്കുകയും ചെയ്യുകയായിരുന്നു സംഗമത്തിന്റെ ലക്ഷ്യം.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്രയുടെ അധ്യക്ഷതയിൽ നടന്ന പരിപടിയിൽ മുൻ എംഎസ്എഫ് പ്രസിഡണ്ടും താനൂർ നിയോജകമണ്ഡലം എംഎൽഎയുമായ പി. കെ. നവാസ് മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാസമ്പന്നരായ ഏറ്റവും പുതിയ തലമുറ മുസ്ലിം ലീഗിനോടാണ് ആഭിമുഖ്യം പുലർത്തുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പുകളിൽ MSF നേടിയ തകർപ്പൻ വിജയമെന്ന് അദ്ധേഹം പറഞ്ഞു.
യുവതലമുറയുടെ സജീവ പങ്കാളിത്തമാണ് സംഘടനകളുടെ കരുത്തെന്നും, പ്രവാസത്തിന്റെ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സംഘടനാ ബന്ധങ്ങളും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം അഭ്യാർത്ഥിച്ചു.
കെഎംസിസിയുടെ പ്രവർത്തനങ്ങൾ പ്രവാസികളുടെ ക്ഷേമത്തിനും സാമൂഹിക പുരോഗതിക്കും വലിയ പിന്തുണയാണെന്നും, പുതുതായി ജിദ്ദയിലെത്തിയവർ സംഘടനയുടെ കൂട്ടായ്മയുടെ ഭാഗമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നവാഗതരെ സംഘടനയുടെ വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾക്കുള്ള കർമ്മ പദ്ധതികൾക്ക് രൂപം നക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു.
അരുവി മോങ്ങം നവാഗത കവിത അവതരിപ്പിച്ചു.
വിപി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ഡോക്ടർ അഹമ്മദ് ആലുങ്ങൽ, ഇമ്രാൻ എന്നിവർ ആശംസകള് നേരുന്നു.
"അന്നം തേടി വന്നവർ ആരോഗ്യം ശ്രദ്ധിക്കണം" എന്ന വിഷയത്തിൽ ഡോക്ടർ അഹമ്മദ് കബീർ, അബീർ മെഡിക്കൽ സെന്റർ, ആരോഗ്യ ബോധവൽക്കരണം നടത്തി.
കെഎംസിസി ഭാരവാഹികളായ എ. കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, ഇസഹാക്ക് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പലം, ഷൗക്കത്ത് ഞാറക്കോടൻ, സുബൈർ വട്ടോളി, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട, എന്നിവർ
പരിപാടിക്ക് നേതൃത്വം നൽകി.

Comments