ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ തിരിച്ചടി മറികടക്കാന്‍ ബിജെപി തീവ്ര നീക്കങ്ങളുമായി രംഗത്ത്. കേന്ദ്രമന്ത്രിമാര്‍ക്ക് പുറമെ യുവാക്കളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കളും സജീവമാകും.
യുവാക്കളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും സോഷ്യല്‍ മീഡിയ പ്രചാരണം ശക്തിപ്പെടുത്തുന്നതിനുമായി നിതിന്‍ നബിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. ബിജെപി ദേശീയ ആസ്ഥാനത്ത് നിതിന്‍ നബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
നിതിന്‍ നബിനൊപ്പം ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി, വിനോദ് താവ്ഡെ, ഹര്‍ഷ് സംഘ്വി, ഒ.പി. ചൗധരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Comments