പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഐഎമ്മും നടത്തുന്നത് രാഷ്ട്രീയ പ്രേരിത പ്രചാരണമാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഡിവിഷനിലെ മാറ്റം യാത്രക്കാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ ഭരണകാലത്ത് കേരളത്തിന് എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിരുന്നിട്ടും അടിസ്ഥാന സൗകര്യ വികസനത്തിൽ കാര്യമായ ഇടപെടലുണ്ടായില്ലെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു. അന്ന് കേരളത്തിന് ആകെ ലഭിച്ചത് 365 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷന് മാത്രം 400 കോടിയിലേറെ രൂപ അനുവദിച്ചെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
കേരളത്തിലെ റെയിൽവേ വികസനത്തിനായി ബിജെപി ബ്ലൂപ്രിന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ഡിവിഷനെ യഥാർഥത്തിൽ വിഭജിച്ചത് ഒന്നാം യുപിഎ സർക്കാരാണെന്നും അന്ന് കോൺഗ്രസ് നേതാക്കൾ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
മംഗളൂരു സ്റ്റേഷൻ മൈസൂരു ഡിവിഷന്റെ ഭാഗമാക്കരുതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെക്കൊണ്ട് പറയിപ്പിക്കാൻ കെ സി വേണുഗോപാലിന് കഴിയുമോയെന്നും കൃഷ്ണദാസ് ചോദിച്ചു. ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതാപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിലെ ജനപ്രതിനിധികളെ പോലും അറിയിക്കാതെ പാലക്കാട് റെയിൽവേ ഡിവിഷനിലെ മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങൾ വെട്ടിമുറിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. തീരുമാനത്തിനെതിരെ പരസ്യപ്രതിഷേധത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്.
തിരുവോണദിനത്തിൽ പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിൽ എംപിമാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തും. രണ്ടാം ഘട്ടത്തിൽ പാർലമെന്റ് മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളും ആലോചനയിലുണ്ട്. അതേസമയം, വിഷയത്തിൽ നിലവിൽ ഇടപെടേണ്ടതില്ലെന്നാണ് സംസ്ഥാന ബിജെപിയുടെ നിലപാട്.

Comments