പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയിൽ പൊലീസ് അതിക്രൂരമായി മർദിച്ചതിനെ തുടർന്ന് 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റതായി പരാതി. യുവാവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. ശാസ്താംകോട്ട പൊലീസിനെതിരെയാണ് അടൂർ സ്വദേശിയായ യുവാവ് പരാതി നൽകിയത്.
മെയ് 29നാണ് സംഭവം നടന്നത്. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാർ യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകളോളം മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും യുവാവ് ആരോപിക്കുന്നു.
പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ പൊലീസുകാർ ശ്രമിച്ചതായും യുവാവ് ആരോപിച്ചു. തുടർന്ന് കുടുംബം പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിയെ സമീപിച്ചിരിക്കുകയാണ്.

Comments