ന്യൂഡൽഹി: കേരളവുമായി ചർച്ച നടത്താതെയാണ് പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം റെയിൽവേ ബോർഡ് കൈക്കൊണ്ടതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാൽ അറിയിച്ചു.
മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ റെയിൽവേ ബോർഡിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരായ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിച്ചതായും വേണുഗോപാൽ പറഞ്ഞു.
ഓണക്കാലത്ത് കേരളത്തിന് ലഭിച്ച വിവേചനപരമായ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ മുഴുവൻ എം.പിമാരും ഒറ്റക്കെട്ടായി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് മന്ത്രിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് അടിയന്തര റിപ്പോർട്ട് തേടാമെന്ന് മന്ത്രി ഉറപ്പ് നൽകിയതെന്നും വേണുഗോപാൽ പറഞ്ഞു.
ആലപ്പുഴയിലെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജറെ നേരിൽ കണ്ടും വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Comments