തിരുവനന്തപുരം: ഓണാഘോഷങ്ങൾ ലഹരിമുക്തവും സമാധാനപരവുമായി നടത്താൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ലഹരിമരുന്നുകളുടെ ഉപയോഗമോ സാന്നിധ്യമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെയോ എക്സൈസ് ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗം സമൂഹത്തിൽ വർധിക്കുന്നത് ആശങ്കാജനകമാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികളെയും യുവാക്കളെയും ഇത് ഗുരുതരമായി ബാധിക്കുന്നതിനൊപ്പം കുടുംബങ്ങളിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ലഹരി മാഫിയയെ പൂർണമായും നിയമത്തിന് മുന്നിലെത്തിക്കാൻ സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും ബോധവൽക്കരണത്തിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ മാത്രം ഇടപെടലിലൂടെ ലഹരി മാഫിയയെ പൂർണമായി ഇല്ലാതാക്കാനാകില്ലെന്നും യുവാക്കളുടെയും പൊതുസമൂഹത്തിന്റെയും സജീവ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനപ്രതിനിധികളെയും കൗൺസിലർമാരെയും ഉൾപ്പെടുത്തി മുൻകാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ലഹരി ഉപയോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണനാളുകൾ സമാധാനപരവും സുരക്ഷിതവുമായി ആഘോഷിക്കാൻ എല്ലാവരുടെയും സഹകരണം വേണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Comments