ന്യൂഡൽഹി: 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും നടത്താനുള്ള സാധ്യത ചർച്ചയാകുന്നു. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നിയമനിർമാണം വൈകാനിടയുണ്ടെന്ന സൂചനകൾക്കിടെയാണ് എൻഡിഎയിൽ ഇതുസംബന്ധിച്ച ആലോചന നടക്കുന്നതെന്നാണ് റിപ്പോർട്ട്.
കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 22 ഇടങ്ങളിലാണ് നിലവിൽ എൻഡിഎ അധികാരത്തിലുള്ളത്. ഇതിൽ ചില സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഈ തിരഞ്ഞെടുപ്പുകളിൽ വീണ്ടും അധികാരത്തിലെത്തിയാൽ നിയമസഭ പിരിച്ചുവിട്ട് 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്.
2029ന് ശേഷം നിയമസഭാ കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളിലും നിയമസഭ പിരിച്ചുവിട്ട് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്നാണ് വിവരം.
അതേസമയം, ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംബന്ധിച്ച വിഷയം സംയുക്ത പാർലമെന്ററി സമിതിയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതിയും പരിശോധിച്ചുവരികയാണ്. ഇതിനിടെയാണ് എൻഡിഎയിൽ വിഷയത്തിൽ കൂടിയാലോചനകൾ ആരംഭിച്ചിരിക്കുന്നത്.

Comments