കോഴിക്കോട്: ബിജെപി രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഭീഷണിപ്പെടുത്തി കമ്മ്യൂണിസ്റ്റുകാരെ ഒപ്പം നിർത്താമെന്ന ധാരണ ഇഡിക്കും മാധ്യമങ്ങൾക്കും വേണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളുടെ തണലിലല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടന്ന സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പ്രതികരണം.
വീണാ വിജയന്റെ എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസ് നിയമപരമായി മുന്നോട്ട് പോകട്ടെയെന്നാണ് സിപിഐഎം നിലപാടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ ഇഡിയുടെ ലക്ഷ്യം കേസ് മാത്രമല്ല, വീണാ വിജയനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിടുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് അനുവദിക്കില്ലെന്നും ഏത് രീതിയിലും നേരിടുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഇഡി കണ്ടെത്തുന്ന തെളിവുകൾ കോടതിയിലാണ് സമർപ്പിക്കേണ്ടതെന്നും, എന്നാൽ ഇതുവരെ ഇഡിക്ക് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ഒൻപത് ഇടങ്ങളിൽ പരിശോധന നടത്തിയിട്ടും എന്താണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കാതെ സംശയം ജനിപ്പിക്കുന്ന രീതിയിലാണ് വാർത്താക്കുറിപ്പ് ഇറക്കിയതെന്നും വിമർശിച്ചു.
കള്ളപ്രചാരണത്തിന് വേണ്ടിയാണ് ഹവാല ഇടപാട് ആരോപണം ഉന്നയിക്കുന്നതെന്നും മുഹമ്മദ് റിയാസിനെതിരെയും ആക്രമണം നടത്തുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Comments