അൽവാർ: പെൺകുട്ടികൾക്കൊപ്പം വൈറൽ കുളി കുളിച്ച സ്കൂൾ പ്രിൻസിപ്പൽ സസ്പെൻഷനിൽ! രാജസ്ഥാനിലെ അൽവാർ ജില്ലയിലെ താനഗാസി പ്രദേശത്തുള്ള ഒരു സർക്കാർ സ്കൂൾ പ്രിൻസിപ്പൽ ആണ് അന്വേഷണം നേരിടുന്നത്. സമീപത്തുള്ള ഒരു ഡാമിൽ പെൺകുട്ടികൾക്കൊപ്പം വെള്ളത്തിലിറങ്ങി നിൽക്കുന്ന പ്രിൻസിപ്പലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പ്രിൻസിപ്പൽ അന്വേഷണം നേരിടുന്നത്.വീഡിയോ പുറത്തുവന്നതോടെ പ്രദേശവാസികളും കടുത്ത പ്രതിഷേധമുയർത്തുന്നു.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ഭടജ് ഡാമിലെ വെള്ളത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്കൊപ്പം നിൽക്കുന്ന പ്രിൻസിപ്പലിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവത്തിനിടയിൽ അദ്ദേഹം ചില കുട്ടികളെ കൈകളിൽ എടുത്തതായും ആരോപണമുണ്ട്. ഡാമിന് സമീപത്തുണ്ടായിരുന്ന ചില യുവാക്കളാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് വിവരം. തുടർന്ന് ഈ ക്ലിപ്പ് ഓൺലൈനിൽ വേഗത്തിൽ പ്രചരിക്കുകയായിരുന്നു.
സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നതിന് ശേഷം, ഓഗസ്റ്റ് 15-നാണ് ഈ സംഭവം നടന്നതെന്നാണ് പറയുന്നത്.ഏകദേശം 20 മുതൽ 25 വരെ സീനിയർ പെൺകുട്ടികളുമായി പ്രിൻസിപ്പൽ വനപ്രദേശത്തിലൂടെ ഏകദേശം രണ്ട് കിലോമീറ്റർ നടന്ന് ഡാമിലേക്ക് പോയതായി ഗ്രാവാസികൾ പറയുന്നു. ഈ യാത്ര ഒരു നീന്തൽ പരിശീലനവും വിനോദയാത്രയുമായാണ് അവതരിപ്പിക്കപ്പെട്ടത്.കുട്ടികൾ വെള്ളത്തിലിറങ്ങിയപ്പോൾ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നു. കുട്ടികളിൽ പലർക്കും നീന്തൽ അറിയുമായിരുന്നില്ലെങ്കിലും ആർക്കും ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.സ്ഥലത്തിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ഡാമിന്റെ മതിൽക്കെട്ടിന് വെറും 5-6 അടി വീതി മാത്രമേയുള്ളൂവെന്നും, മുൻപ് ഇവിടെ മുങ്ങിമരണങ്ങൾ നടന്നിട്ടുണ്ടെന്നും ഗ്രാമവാസികൾ പറയുന്നു. കൂടാതെ, കഴിഞ്ഞ നാല് വർഷത്തോളമായി ഈ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നതാണ്. അങ്ങനെയുള്ള ഒരു സ്ഥലത്തേക്ക് സ്കൂൾ കുട്ടികളെ കൊണ്ടുപോകാനുള്ള തീരുമാനത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പ്രതിഷേധവുമായി ഗ്രാമവാസികൾ സ്കൂളിൽ ഒത്തുകൂടുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

Comments