More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഉപനേതാവ്‌ പദവിയില്‍ പോര്‌ മുറുകുന്നു; തീര്‍ക്കാമായിരുന്ന തര്‍ക്കം പരസ്യ വാദപ്രതിവാദത്തിലേക്ക്‌ മാറി, ഇനി സി.പി.ഐ.യ്ക്ക് അഭിമാനപ്രശ്‌നം

Authored by സ്വന്തം ലേഖകന്‍ | Last updated: 23 Aug 2026, 11:45 PM | 2 min read

Print

സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അന്തരം കൂടുതല്‍ വര്‍ധിച്ചാല്‍ അത്‌ രണ്ട്‌ പാര്‍ട്ടികളുടെയും ബന്ധത്തെ മാത്രമല്ല ബാധിക്കുക. കേരളത്തിലെ ഏറ്റവും ദീര്‍ഘകാല രാഷ്‌ട്രീയ കൂട്ടുകെട്ടുകളിലൊന്നായ എല്‍.ഡി.എഫിന്റെ നിലനില്‍പ്പിനെത്തന്നെ അത്‌ ചോദ്യംചെയ്യും.

ഉപനേതാവ്‌ പദവിയില്‍ പോര്‌ മുറുകുന്നു; തീര്‍ക്കാമായിരുന്ന തര്‍ക്കം പരസ്യ വാദപ്രതിവാദത്തിലേക്ക്‌ മാറി, ഇനി സി.പി.ഐ.യ്ക്ക് അഭിമാനപ്രശ്‌നം
തിരുവനന്തപുരം; എല്‍.ഡി.എഫിനെ ഉലച്ച്‌ വീണ്ടും സി.പി.എം.-സി.പി.ഐ. തര്‍ക്കം. നിയമസഭാ തെരഞ്ഞെടുപ്പ്‌ തിരിച്ചടിയുടെ ആഘാതം മാറുംമുമ്പേയാണ്‌ മുന്നണിയിലെ പ്രധാന ഘടകകക്ഷികള്‍ പ്രതിപക്ഷ ഉപനേതാവ്‌ പദവിയെച്ചൊല്ലി ഏറ്റമുട്ടുന്നത്‌. ഇതിനപ്പുറം ഇരുപാര്‍ട്ടികളും തമ്മില്‍ വര്‍ഷങ്ങളായുള്ള രാഷ്‌ട്രീയ അസ്വാരസ്യങ്ങളും പരസ്‌പര കണക്കുതീര്‍ക്കലുകളും കൂടി പുറത്തേക്കുവരുന്നതായും വിലയിരുത്തല്‍.

പ്രതിപക്ഷ ഉപനേതാവ്‌ ആരാകണമെന്നതില്‍ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയന്‍ സ്വീകരിച്ച കടുത്ത നിലപാടാണ്‌ സി.പി.ഐ. നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്‌. ഉപനേതാവ്‌ പദവി തങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണെന്നും അതിനായി സി.പി.ഐയുമായി പ്രത്യേക ചര്‍ച്ചയുടെ ആവശ്യമില്ലെന്നുമാണ്‌ സി.പി.എം. നിലപാട്‌. അതേ സമയം, മുന്നണി മര്യാദയും ഘടകകക്ഷികള്‍ തമ്മിലുള്ള ധാരണയും ഉയര്‍ത്തിക്കാട്ടിയാണ്‌ സി.പി.ഐ. രംഗത്തെത്തുന്നത്‌.

ഒരു ഘട്ടത്തില്‍ തീര്‍ക്കാമായിരുന്ന തര്‍ക്കം പരസ്യമായ വാദപ്രതിവാദത്തിലേക്ക്‌ മാറിയത്‌ സി.പി.ഐക്ക്‌ രാഷ്‌ട്രീയ തിരിച്ചടിയാണ്‌. സി.പി.ഐയുടെ ആവശ്യം പരിഗണിക്കപ്പെടില്ലെന്ന സന്ദേശം പുറത്തേക്ക്‌ പോയാല്‍, മുന്നണിയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷി എന്ന നിലയിലുള്ള പാര്‍ട്ടിയുടെ പ്രസക്‌തിയെക്കുറിച്ച്‌ തന്നെ ചോദ്യമുയരും. അതുകൊണ്ടുതന്നെ ഇത്‌ സി.പി.ഐ. സംസ്‌ഥാന നേതൃത്വത്തിന്‌ അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്‌.

സി.പി.ഐയുടെ നിരന്തര സമ്മര്‍ദ തന്ത്രങ്ങള്‍ക്ക്‌ തടയിടാന്‍ ലഭിച്ച അവസരമായാണ്‌ സി.പി.എം. നേതൃത്വം നിലവിലെ സാഹചര്യത്തെ കാണുന്നത്‌. മുന്നണിക്കുള്ളിലെ ഓരോ വിഷയത്തിലും സി.പി.ഐയുടെ പ്രത്യേക അവകാശവാദങ്ങള്‍ക്ക്‌ ഇനി വഴങ്ങേണ്ടെന്ന ചിന്തയാണ്‌ സി.പി.എം ക്യാമ്പിലുള്ളത്‌. ഉപനേതാവ്‌ പദവിയില്‍ സ്വന്തം പ്രതിനിധിയെ നിര്‍ദേശിച്ച്‌ സ്‌പീക്കര്‍ക്ക്‌ കത്ത്‌ നല്‍കുമെന്ന നിലപാടിലേക്ക്‌ സി.പി.എം. എത്തിയാല്‍ അത്‌ മുന്നണിയുടെ പൊതുസമവാക്യങ്ങളെയും ബാധിക്കും.

1964ലെ പിളര്‍പ്പിന്റെ നിഴല്‍

1964ലെ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി പിളര്‍പ്പിലേക്കു നയിച്ചത്‌ വ്യക്‌തികള്‍ തമ്മിലുള്ള അധികാരത്തര്‍ക്കമായിരുന്നില്ല. ഇന്ത്യയിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിന്റെ രാഷ്‌ട്രീയ ദിശയെക്കുറിച്ചുള്ള ആശയസംഘര്‍ഷമായിരുന്നു.
കോണ്‍ഗ്രസ്‌ സര്‍ക്കാരിനോടുള്ള സമീപനം, രാജ്യാന്തര കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തിലെ സോവിയറ്റ്‌ യൂണിയന്‍-ചൈന ഭിന്നത, ഇന്ത്യന്‍ സാഹചര്യത്തില്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി സ്വീകരിക്കേണ്ട രാഷ്‌ട്രീയ നിലപാട്‌ തുടങ്ങിയ വിഷയങ്ങളാണ്‌ പിളര്‍പ്പിലേക്ക്‌ നയിച്ചത്‌. ദേശീയ കൗണ്‍സില്‍ യോഗത്തില്‍നിന്ന്‌ 32 അംഗങ്ങള്‍ ഇറങ്ങിപ്പോയതോടെയാണ്‌ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനം രണ്ട്‌ പ്രധാന ധാരകളായി വിഭജിക്കപ്പെട്ടത്‌. പിന്നീട്‌ സി.പി.എമ്മും സി.പി.ഐയും സ്വന്തം രാഷ്‌ട്രീയ പാതകള്‍ സ്വീകരിച്ചു.

കേരളത്തില്‍ എല്‍.ഡി.എഫ്‌. രൂപപ്പെട്ടശേഷം സി.പി.എമ്മാണ്‌ മുന്നണിയുടെ പ്രധാന ശക്‌തികേന്ദ്രം. സി.പി.ഐയാകട്ടെ ചരിത്രപരമായ പാരമ്പര്യവും സ്വതന്ത്ര രാഷ്‌ട്രീയ സ്വത്വവും ഉയര്‍ത്തിപ്പിടിച്ച്‌ മുന്നണിയില്‍ സ്വാധീനം നിലനിര്‍ത്താന്‍ ശ്രമിച്ചുവരുന്നു.
മന്ത്രിസഭയിലെ വകുപ്പുവിഭജനം മുതല്‍ സ്‌ഥാനമാനങ്ങള്‍ വരെ പല ഘട്ടങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ട്‌.
ഇപ്പോഴത്തെ ഏറ്റമുട്ടല്‍ ആശയപരമല്ലെന്നും അധികാരത്തര്‍ക്കം മാത്രമാണെന്നും വിമര്‍ശനമുയരുന്നുണ്ട്‌. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പാര്‍ട്ടി വേദികളില്‍ ഒതുങ്ങാതെ പരസ്യമായ പോരിലേക്ക്‌ മാറുമ്പോള്‍ ആഘാതമുണ്ടാകുന്നത്‌ അടിത്തട്ടിലെ പ്രവര്‍ത്തകരിലാണ്‌. നേതാക്കളുടെ അധികാരപ്പോരില്‍ മനംമടുത്ത്‌ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ അകന്നുനില്‍ക്കുന്ന പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നത്‌ ഏതൊരു രാഷ്‌ട്രീയ പ്രസ്‌ഥാനത്തിനും അപകടകരമായ സൂചനയാണ്‌.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അന്തരം കൂടുതല്‍ വര്‍ധിച്ചാല്‍ അത്‌ രണ്ട്‌ പാര്‍ട്ടികളുടെയും ബന്ധത്തെ മാത്രമല്ല ബാധിക്കുക. കേരളത്തിലെ ഏറ്റവും ദീര്‍ഘകാല രാഷ്‌ട്രീയ കൂട്ടുകെട്ടുകളിലൊന്നായ എല്‍.ഡി.എഫിന്റെ നിലനില്‍പ്പിനെത്തന്നെ അത്‌ ചോദ്യംചെയ്യും.
പരസ്‌പരം ബഹുമാനിച്ചും തെറ്റുകള്‍ തിരുത്തിയും മുന്നോട്ട്‌ പോകാന്‍ ഇരുപാര്‍ട്ടികളും തയാറാകാത്ത പക്ഷം, ഇടതുപക്ഷത്തെ കാത്തിരിക്കുന്നത്‌ ചരിത്രപരമായ വീഴ്‌ചയായിരിക്കും. സഖ്യകക്ഷികള്‍ തമ്മിലുള്ള വിള്ളല്‍ അടയ്‌ക്കാന്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കേന്ദ്ര നേതൃത്വങ്ങള്‍ ഇടപെടേണ്ട സാഹചര്യമാണിത്‌.

Tags

  • cpm

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ

പാക് പ്രസിഡന്റിന്റെ മകൻ ബിലാവൽ ഭൂട്ടോ യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കുന്നു?

പാക് പ്രസിഡന്റിന്റെ മകൻ ബിലാവൽ ഭൂട്ടോ യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കുന്നു?

photo; AI pic

ടിക്കറ്റ് ബുക്ക് ചെയ്തു, കൃത്യസമയത്ത് എത്തി; ഒടുവിൽ ‘ബസില്ലെന്ന്’ കെ.എസ്.ആർ.ടി.സി

photo-facebook

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജോതാക്കൾ

photo ; facebook

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണം; ടി.കെ ഗോവിന്ദനെതിരെ പിണറായി

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

Comments