ട്രെയിൻ യാത്രയിൽ ഉപയോഗിക്കാനായി നൽകുന്ന ബെഡ്ഷീറ്റുകൾ യാത്ര കഴിഞ്ഞാൽ റെയിൽവേയ്ക്ക് തിരികെ നൽകേണ്ടതാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ഉയർത്തുന്നത് മറ്റൊരു ചോദ്യമാണ്. വഴിയിലൂടെ നടന്നുപോകുന്ന മൂന്ന് പേർ ഷാൾ പോലെ പുതച്ചിരിക്കുന്നത് റെയിൽവേയുടേതെന്ന് തോന്നിക്കുന്ന ബെഡ്ഷീറ്റുകളാണ. അതിലും ശ്രദ്ധേയമായത്, ബെഡ്ഷീറ്റിൽ വ്യക്തമായി ‘WESTERN RAILWAY’ എന്ന് രേഖപ്പെടുത്തിയിരുന്നതാണ്.
‘Gems of Railway’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചത്. വെസ്റ്റേൺ റെയിൽവേ ട്രെയിനുകളിൽ നിന്ന് ബെഡ്ഷീറ്റുകൾ മോഷ്ടിച്ച ശേഷം ഇവർ ഷാൾ പോലെ ഉപയോഗിക്കുകയാണെന്നാണ് പോസ്റ്റിലെ ആരോപണം. എന്നാൽ വീഡിയോയിൽ കാണുന്നവരുടെ വ്യക്തിത്വമോ സംഭവം നടന്ന കൃത്യമായ സ്ഥലമോ സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ദൃശ്യങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
ഇതിനിടെ റെയിൽവേ ബെഡ്റോൾ സാധനങ്ങൾ മോഷണം പോകുന്നതുമായി ബന്ധപ്പെട്ട കണക്കുകളും ചർച്ചയായി. 2022 ജനുവരി മുതൽ 2026 മേയ് വരെ വിവിധ റെയിൽവേ ഡിവിഷനുകളിൽ നിന്ന് 1.27 കോടിയിലധികം ബെഡ്റോൾ സാധനങ്ങൾ മോഷണം പോയതായി ആർടിഐ വിവരങ്ങൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ ബെഡ്ഷീറ്റുകൾ, തലയണകൾ, തലയണ കവറുകൾ, പുതപ്പുകൾ, ഫേസ് ടവലുകൾ എന്നിവ ഉൾപ്പെടുന്നു. നഷ്ടപ്പെട്ട സാധനങ്ങളുടെ ആകെ മൂല്യം 104.51 കോടി രൂപയിലധികമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ചർച്ചയ്ക്കാണ് തുടക്കമായത്. ചിലർ ഇത് പൊതുമുതലിനോടുള്ള അനാദരവാണെന്ന് വിമർശിച്ചപ്പോൾ, മറ്റുചിലർ വീഡിയോയിലുള്ളവരെ പരസ്യമായി അപമാനിക്കുന്നതിനെ ചോദ്യം ചെയ്തു. റെയിൽവേയുടെ സാധനങ്ങൾ എങ്ങനെ പുറത്തേക്ക് എത്തുന്നുവെന്നും ഇതിന് പിന്നിലെ സംവിധാനങ്ങൾ കൂടുതൽ കർശനമായി പരിശോധിക്കേണ്ടതുണ്ടെന്നും അഭിപ്രായങ്ങൾ ഉയർന്നു. ഒരു സാധാരണ ബെഡ്ഷീറ്റ് ഷാളായി മാറിയ കാഴ്ചയാണ് ഒടുവിൽ റെയിൽവേ സ്വത്തുക്കളുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചർച്ചയ്ക്ക് വഴിവെച്ചത്.

Comments