തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാരുടെ ഓണാഘോഷത്തിനിടെ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മ്യൂസിയം സ്റ്റേഷനില്‍ അവിടുത്തെ പോലീസുകാരുടെ അനുമതിയോടെയാണ് ഐ പി ബിനു അടക്കമുള്ള പ്രതികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തതും റീല്‍സ് ചിത്രീകരിച്ചത് എന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ആറ് ഉദ്യോഗസ്ഥരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയേക്കുമെന്നാണ് സൂചനകള്‍.
പൊലീസിന്റെ നടപടിയില്‍ വീഴ്ച സംഭവിച്ചെന്ന് കാട്ടി സിറ്റി പോലീസ് കമ്മീഷണറാണ് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിശദമായ അന്വേഷണത്തിന് ശേഷം എസ്എച്ച്ഒക്ക് എതിരെ നടപടി ഉണ്ടാകും. ശനിയാഴ്ച ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ ഒപ്പിടാനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് റീല്‍സ് ചിത്രീകരിച്ചതും. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളൊക്കെ അണിഞ്ഞായിരുന്നു പ്രതികള്‍ ആഘോഷത്തില്‍ പങ്കെടുത്തതും റീല്‍സ് ചെയ്തതും. സ്റ്റേഷനില്‍ ഓണാഘോഷമാണെന്ന് പരിഗണിക്കാതെ പ്രതികളെ പരിസരത്ത് നിര്‍ത്തിയെന്നാണ് ആക്ഷേപം.
പ്രതികള്‍ ഒരേ പോലുള്ള ഷര്‍ട്ട് ഇട്ടത് തന്നെ വലിയ വിവാദമായി മാറിയിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കും. ഒപ്പിടുവിപ്പിച്ച് പ്രതികളെ വേഗം പറഞ്ഞു വിടുന്നതില്‍ പോലീസിന് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഐപി ബിനു പോലീസുകാരുടെ സമാന നിറത്തിലുള്ള ഷര്‍ട്ട് ഇട്ടതില്‍ പോലീസ് ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി പി വിജയന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Comments