തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിമാരില്‍ ഒരാളാണ് നയന്‍താര. ഇപ്പോഴിതാ തനിക്ക് ആദ്യം ലഭിച്ച പ്രതിഫലം എത്രയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. പേളിമാണിയുടെ അഭിമുഖത്തിലാണ് സിനിമയിലെത്തുന്നതിന് മുന്പുളള കാലത്തെക്കുറിച്ച് നയന്‍താര മനസു തുറന്നത്.
ആദ്യ ജോലിയില്‍ ലഭിച്ചത് വെറും 2,000 മുതല്‍ 3,000 രൂപ വരെ ആയിരുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. ആദ്യമായി ചെയ്ത ജോലി എന്തായിരുന്നുവെന്ന ചോദ്യത്തിന് വനിത മാസികയുടെ കവര്‍ ഷൂട്ടിനായിരുന്നുവെന്ന് താരം ഓര്‍ത്തെടുത്തു.
വനിതയുടെ കവര്‍ ഷൂട്ടിനായിരുന്നുവെന്ന് തോന്നുന്നു. ഒരു ഫാഷന്‍ പരിപാടിക്കായാണ് എന്നെ വിളിച്ചതെന്നും ഓര്‍ക്കുന്നു,'' നയന്‍താര പറഞ്ഞു.
ആ ജോലിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം തുക വെളിപ്പെടുത്തിയത്. 2,000 മുതല്‍ 3,000 രൂപ വരെയായിരുന്നു ആദ്യ പ്രതിഫലമെന്ന് നയന്‍താര പറഞ്ഞു.
സത്യന് അന്തിക്കാട് ചിത്രം മനസ്സിനക്കരയിലൂടെയായിരുന്നു നയന്‍താരയുടെ സിനിമയിലേക്കുളള അരങ്ങേറ്റം. പിന്നീട് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച നയന്‍താര 2005ല്‍ അയ്യയിലൂടെയാണ് തമിഴ് സിനിമയിലെത്തിയത്. തുടര്‍ന്ന് ചന്ദ്രമുഖി, ബില്ല, മായ, നാനും റൗഡി താന്‍, കാലമാവ് കോകില തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറി. ഷാരൂഖ് ഖാന് ചിത്രം ജവാനിലൂടെ നയന്‍താര ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.
നിലവില്‍ കവിനൊപ്പം അഭിനയിക്കുന്ന തമിഴ് റൊമാന്റിക് ഡ്രാമ 'ഹായ് 'യാണ് നയന്‍താരയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നവാഗതനായ വിഷ്ണു എടവന്‍ സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 28ന് തിയറ്ററുകളിലെത്തും.
അതേസമയം, യാഷ് നായകനാവുന്ന ടോക്സിക്കിലും നയന്‍താര പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഓഗസ്റ്റ് 26ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും

Comments