വിദേശരാജ്യങ്ങളിലെ ജീവിതച്ചെലവിനെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ പലർക്കും അതിശയമാണ്. എന്നാൽ ഒരു ചെറിയ വീട്ടുജോലിക്ക് നൽകേണ്ടി വന്ന തുക നേരിട്ട് അനുഭവിച്ചപ്പോഴാണ് യുകെയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിക്ക് ശരിക്കും ഞെട്ടിയത്. മഴവെള്ളം ഒഴുകിപ്പോകാനുള്ള വീടിന്റെ മേൽക്കൂരയിലെ ഡ്രെയിൻ വൃത്തിയാക്കാൻ വെറും 20 മിനിറ്റ് എടുത്ത ജോലിക്ക് നൽകിയത് ഏകദേശം 12,000 രൂപ. ഇതോടെയാണ് ഇന്ത്യയിലും സമാനമായ ജോലിക്ക് എത്ര ചെലവാകുമെന്ന ചോദ്യം യുവതി സോഷ്യൽ മീഡിയയിൽ ഉന്നയിച്ചത്.
മഞ്ജു ശെഖാവത്ത് പർമർ എന്ന യുവതിയാണ് അനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇംഗ്ലണ്ടിൽ വീട്ടിന്റെ മേൽക്കൂരയുടെ അരികിലുള്ള മഴവെള്ള ഡ്രെയിൻ വൃത്തിയാക്കാൻ 92 പൗണ്ട്, അതായത് ഏകദേശം 12,000 രൂപയാണ് നൽകിയതെന്ന് അവർ വീഡിയോയിൽ പറഞ്ഞു. തൊഴിലാളി ഗോവണി ഉപയോഗിച്ച് മുകളിലെത്തി ഡ്രെയിനിൽ അടിഞ്ഞുകൂടിയിരുന്ന ഉണങ്ങിയ ഇലകളും അഴുക്കും നീക്കം ചെയ്യുകയായിരുന്നു. ശേഖരിച്ച മാലിന്യം ബക്കറ്റിലാക്കി പുറത്തെടുത്ത ശേഷം മറുവശത്തുള്ള ഡ്രെയിനും വൃത്തിയാക്കി അദ്ദേഹം മടങ്ങുകയായിരുന്നു.
എന്നാൽ യുവതിയെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചത് ജോലിക്ക് വേണ്ടിവന്ന സമയമായിരുന്നു. മുഴുവൻ വൃത്തിയാക്കലും വെറും 20 മിനിറ്റിനുള്ളിൽ പൂർത്തിയാക്കിയെന്നും അതിന് 92 പൗണ്ട് ഈടാക്കിയെന്നും അവർ പറഞ്ഞു. അതോടെയാണ് ഇന്ത്യയിൽ ഇതേ ജോലിക്ക് സാധാരണ എത്ര രൂപ ചെലവാകുമെന്ന് യുവതി സോഷ്യൽ മീഡിയ ഉപയോക്താക്കളോട് ചോദിച്ചത്. ചെറിയൊരു വീട്ടുജോലിക്ക് പോലും വിദേശത്ത് നൽകേണ്ടി വരുന്ന തുക എത്രത്തോളം കൂടുതലാണെന്ന ചർച്ചയ്ക്കും ഇത് വഴിവെച്ചു.
വീഡിയോ വൈറലായതോടെ ഇന്ത്യയും യുകെയും തമ്മിലുള്ള സേവനച്ചെലവിലെ വലിയ വ്യത്യാസത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രധാനമായും ചർച്ച. വിദേശരാജ്യങ്ങളിൽ തൊഴിലാളികളുടെ സേവനത്തിന് നൽകേണ്ടിവരുന്ന തുക വളരെ കൂടുതലാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ജോലി ചെയ്യുന്ന ആളുകളുടെ കഴിവിനും സമയത്തിനും നൽകുന്ന പ്രതിഫലമായാണ് ഇതിനെ കാണേണ്ടതെന്നും ചിലർ പ്രതികരിച്ചു. എന്തായാലും 20 മിനിറ്റിന്റെ ഡ്രെയിൻ വൃത്തിയാക്കലിന് 12,000 രൂപ എന്ന കണക്ക് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.

Comments