മലയാളികള്‍ക്ക് സുപരിചിതയാണ് നടി ശരണ്യ മോഹന്‍. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. സമൂഹമാധ്യമങ്ങളില്‍ സജീവമായ ശരണ്യ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അരവിന്ദ് കൃഷ്ണയാണ് ശരണ്യയുടെ ഭര്‍ത്താവ്.
ഇപ്പോള്‍ മകന് ജന്മദിനാശംസകള് നേര്‍ന്ന് എത്തിയിരിക്കുകയാണ് ശരണ്യയും ഭര്‍ത്താവും. ''2016 ഓഗസ്റ്റ് 24 - ആദ്യമായി ഞാന്‍ അവനെ കൈയ്യിലെടുത്തു. ഒരു മകനെയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് എന്നാണ് ഞാന്‍ കരുതിയത്. പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം, അത് എന്റെ ബോസ് ആയിരുന്നു എന്ന് മനസ്സിലാകുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട മകന്, അനന്തപത്മനാഭന് അരവിന്ദിന്, ജന്മദിനാശംസകള്'' , എന്നാണ് മകന്റെ ചിത്രങ്ങള്‍ക്കൊപ്പം ഇരുവരും കുറിച്ചത്.

2015 സെപ്റ്റംബര്‍ 6-നായിരുന്നു ഡോക്ടര്‍ അരവിന്ദ് കൃഷ്ണനുമായുളള ശരണ്യയുടെ വിവാഹം. വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയാണ് ശരണ്യ. രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്ക്. അ༨ന്തപത്മനാഭന് അരവിന്ദ്, അന്നപൂര്‍ണ്ണ അരവിന്ദ് എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.
' അനിയത്തിപ്രാവ്' എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച് സിനിമയില്‍ എത്തിയ താരമാണ് ശരണ്യ. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ ശരണ്യ അഭിനയിച്ചു.

Comments