നയന്റീസ് കിഡ്സിന്റെ ഓണം ഗൃഹാതുരതയിൽ ഒന്നാണ് ഇന്നസെന്റിന്റെ ശബ്ദത്തിൽ എത്തുന്ന മാവേലിയും , ജഗതി ശ്രീകുമാറിന്റെ ശബ്ദത്തിൽ എത്തുന്ന ഡ്യൂപ്പും ചേർന്നൊരുക്കുന്ന സമകാലിക ആക്ഷേപഹാസ്യം. ഇത്തവണയും ഉത്രാടം ദിനത്തിൽ രാത്രി എട്ടു മണിക്ക് മാവേലിയെയും, ഡ്യൂപ്പിനെയും തിരികെ എത്തിക്കുകയാണ് കണ്ണനുണ്ണിയും, രാജൻ സോമസുന്ദരവും ആകാശവാണി റെയിൻബോ എഫ് എം കൊച്ചി 107.5 ലെ ചിരിക്കട എന്ന പരിപാടിയിലൂടെ.
.
ഓണം തൂക്കി മാവേലി എന്ന് പേരിട്ടിരിക്കുന്ന സമകാലിക ആക്ഷേപ ഹാസ്യപരിപാടിയിൽ മഴക്കെടുത്തിയിൽ മാവേലി എത്തുന്നത് മുതൽ, ജെൻസി ഭാഷയും, നവമാധ്യമപ്രവർത്തകനും, പൂക്കി ചിരിയും, ബൈക്ക് ടാക്സിയും, ബസ് യാത്രയും മുതൽ മാവേലി തിരികെ പോകുന്നത് വരെയുള്ള പ്രമേയങ്ങൾ ഹാസ്യ രൂപത്തിൽ ശ്രോതക്കാളിലേക്ക് എത്തിക്കുന്നു കണ്ണനുണ്ണിയും രാജനും.
കഴിഞ്ഞ പതിനാലു വർഷമായി റെയിൻബോ എഫ് എമ്മിലെ അവതാരകരാണ് ഇരുവരും. ഇരുവരും ചേർന്ന് ഒരുക്കിയ ചിരിക്കട എന്ന പരിപാടി ശ്രദ്ധനേടി.മിമിക്രി ആർടിസ്റ്റ് അസോസിയേഷൻ അംഗമാണ് ആലപ്പുഴ വളവനാട് സ്വദേശി കണ്ണനുണ്ണി. മിമിക്രിക്ക് ഒപ്പം രാജേട്ടൻ കാർട്ടൂൺസ് എന്ന പേജിലൂടെ കാർട്ടൂൺ ചിരി ഒരുക്കുന്നു എറണാകുളം കാലടി സ്വദേശി രാജൻ സോമസുന്ദരം.
ദേ മാവേലി കൊമ്പത്തും, ഓണത്തിനിടയ്ക്ക് പൂട്ട് കച്ചവടവും ഇറക്കിയ എല്ലാ കലാകാരൻമാർക്കും ആസ്വദിച്ച എല്ലാവർക്കും ഈ പരിപാടി സമർപ്പിക്കുന്നതായി കണ്ണനുണ്ണിയും, രാജനും പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ആക്കാപെല്ല രൂപത്തിലെ ഭക്തിഗാനം ഒരുക്കിയ കണ്ണനുണ്ണി ബാലസാഹിത്യകാരൻ കൂടിയാണ്. വിഡിയോ എഡിറ്റർ കൂടിയാണ് രാജൻ സോമസുന്ദരം.

Comments