
കുവൈത്ത് സിറ്റി:പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശിക തീർക്കാൻ 32കോടി അനുവദിച്ച യു ഡി എഫ് സർക്കാരിന്റെ തീരുമാനം കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. വിദേശ രാജ്യങ്ങളിൽ തൊഴിലെടുത്ത് രാജ്യത്തിന് വിദേശ നാണ്യം നേടിത്തന്ന പ്രവാസികൾക്കുള്ള പെൻഷൻ ഇടത് സർക്കാരിന്റെ കാലത്ത് വിതരണം ചെയ്യാതെ കുടിശ്ശിക വരുത്തുകയായിരുന്നു. കൃത്യമായി അംശാദയം അടച്ച് കാത്തിരുന്നവരാണ് പെൻഷൻ കിട്ടാതെ വലഞ്ഞത്. ഓണത്തിന് മുമ്പ് തന്നെ പെൻഷൻ കുടിശ്ശിക മുഴുവൻ തീർക്കാനുള്ള തീരുമാനം എല്ലാ വിഭാഗം ജനതയോടും സർക്കാരിനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. കുവൈത്ത് കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് ഡോക്ടർ മുഹമ്മദലി, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.







Comments