കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും പവന് 1.20 ലക്ഷം രൂപ കടന്നു. ഒറ്റയടിക്ക് 640 രൂപ വർധിച്ചതോടെയാണ് വില 1,20,240 രൂപയിലെത്തിയത്. ഗ്രാമിന് 80 രൂപ വർധിച്ച് 15,030 രൂപയായി.
കഴിഞ്ഞ 20 ദിവസത്തിനിടെ പവൻ വിലയിൽ 15,000 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലെ കുതിപ്പിന് പ്രധാന കാരണം. ഡോളർ ദുർബലമായതും അമേരിക്കൻ ബോണ്ട് ആദായത്തിലുണ്ടായ കുറവും സ്വർണത്തിന് കരുത്തേകി. യുഎസ് ഫെഡറൽ റിസർവിന്റെ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകളും സ്വർണവിപണിയെ സ്വാധീനിക്കുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന് രേഖപ്പെടുത്തിയ റെക്കോർഡ് വില. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Comments