മലയാളികള്‍ക്ക് ഏറെ സുപരിചിതായണ് നടന് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി. അമ്മയുമായുളള അടുപ്പത്തെക്കുറിച്ച് താരം എപ്പോഴും വാചാലയാകാറുണ്ട്. ഇപ്പോഴിതാ ശാന്തകുമാരി അമ്മയെക്കുറിച്ച് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘ചേട്ടന്റെ അമ്മയുമായി ഞാനിങ്ങനെ ചുമ്മാ എന്തെങ്കിലുമൊക്കെ സംസാരിക്കും. അങ്ങനെ ഒരു ദിവസം ഞാനിങ്ങനെ ചുമ്മാ ചോദിച്ചു, 'അമ്മാ ഞാനൊരു സിനിമയില്‍ അഭിനയിക്കട്ടെ' എന്ന്. വേണ്ട എന്ന് പറഞ്ഞു. എന്ത് ചെയ്താലും പറ്റില്ല എന്ന് പറയും.
'അമ്മയുടെ മോന്റെ ഭാര്യയായിട്ട് അഭിനയിച്ചോട്ടെ' എന്ന് ഞാന്‍ ചോദിക്കും. അപ്പോഴും പറയും പറ്റില്ല. മായ (വിസ്മയ) അഭിനയിക്കുന്ന കാര്യം ചോദിച്ചപ്പോള്‍, അത് സാരമില്ല എന്ന് പറഞ്ഞു. ആദ്യം അമ്മ നോ പറഞ്ഞെങ്കിലും ഞാന്‍ പറഞ്ഞു, അമ്മ ഇപ്പോഴത്തെ പിള്ളേരൊക്കെ അഭിനയിക്കുന്നുണ്ടെന്ന്. അപ്പോള്‍ അമ്മ പറഞ്ഞു, മായ കുഴപ്പമില്ല.
എന്നിട്ട് അമ്മയ്ക്ക് പറ്റുന്ന രീതിയില്‍ അമ്മ മായയ്ക്ക് കാണിച്ചു കൊടുക്കും, ഫൈറ്റ് ചെയ്യുമ്പോള്‍ എക്സ്പ്രഷന്‍ എങ്ങനെ വേണമെന്നൊക്കെ. അങ്ങനെ അവര്‍ തമ്മിലും നല്ല കണക്ഷനായിരുന്നു. അമ്മ നന്നായി പ്രോത്സാഹിപ്പിക്കുമായിരുന്നു. ഭയങ്കര പോസിറ്റീവ് വൈബുള്ള ആളായിരുന്നു അമ്മ’സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.
അതോടൊപ്പം സിനിമയില്‍ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമേ തോന്നിയിട്ടില്ലെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. 'തുടക്ക'ത്തില്‍ അഭിനയിക്കുന്ന കാര്യം ജൂഡ് പറഞ്ഞിരുന്നു, ഞാന്‍ പറഞ്ഞു വേണ്ട. ഞാന്‍ വേണമെങ്കില്‍ കാമറയ്ക്ക് പിന്നില്‍ നിന്ന് അഭിനയിക്കാം, മുന്നില്‍ നിന്ന് പറ്റില്ലെന്ന് പറഞ്ഞു.- സുചിത്ര വ്യക്തമാക്കി. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സുചിത്രയുടെ വെളിപ്പെടുത്തല്‍.

Comments