യൂറോപ്പില്‍ നടന്ന കാര്‍ റേസിങ് മത്സരത്തിനിടെ നടന് അജിത് കുമാര്‍ അപകടത്തില്‍പ്പെട്ടു. മത്സരത്തിനിടെ അജിത് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വലിയ അപകടത്തില്‍ നിന്നും താരം പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഏഷ്യന്‍ ലെ മാന്‍സ് സീരീസ്, മിഷേലിന് ലെ മാന്‍സ് കപ്പ് തുടങ്ങിയ പ്രമുഖ എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു അജിത് അപകടത്തില്‍പ്പെട്ടത്.
ഇതിനുമുന്‍പും കാറോട്ട മത്സരത്തിനിടെ അജിത് അപകടത്തില്‍പ്പെട്ടിരുന്നു. 2025-ല്‍ ഇറ്റലിയില്‍ നടന്ന യൂറോപ്യന്‍ സീരീസിനിടെ വാഹനം അപകടത്തില്‍പ്പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേ വര്‍ഷം സ്പെയിനിലെ വലന്‍സിയയില്‍ നടന്ന പോര്‍ഷെ സ്പ്രിന്റ് ചലഞ്ചിനിടയില്‍ ഉണ്ടായ അപകടത്തില്‍ നിന്നും അജിത് രക്ഷപ്പെട്ടിരുന്നു.
അതേസമയം ' വിടാമുയര്‍ച്ചി' , ' ഗുഡ് ബാഡ് അഗ്ലി' എന്നിവയാണ് അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ' ഡെയര്‍ഡെവിള്‍' ആണ് അജിത് അടുത്തതായി അഭിനയിക്കാന്‍ ഒരുങ്ങുന്ന ചിത്രം.

Comments