വീട്ടിലെത്തുന്ന ഓരോ പാർസലും കൗതുകത്തോടെ നോക്കുന്ന മാതാപിതാക്കളുണ്ടാകും. എന്നാൽ രാത്രി വൈകിയും എത്തുന്ന പാർസലുകളുടെ കണക്ക് ചോദിച്ച് മകളുടെ ജോലി മീറ്റിങ്ങിലേക്ക് തന്നെ അച്ഛൻ കടന്നുവന്നാലോ? അത്തരമൊരു രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രാത്രി വൈകി മകൾ ഓൺലൈൻ ജോലി മീറ്റിങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് അച്ഛൻ അപ്രതീക്ഷിതമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ‘എന്താണ് നിന്റെ ഈ പരിപാടി?’ എന്ന ഭാവത്തിൽ മകളോട് ചോദിച്ച അദ്ദേഹം, രാത്രി പത്തര കഴിഞ്ഞും വീട്ടിലെത്തുന്ന പാർസലുകളെക്കുറിച്ചായിരുന്നു പ്രധാനമായും അന്വേഷിച്ചത്. മകൾ താൻ മീറ്റിങ്ങിലാണെന്ന് പറഞ്ഞെങ്കിലും അച്ഛൻ വിട്ടുകൊടുത്തില്ല. എന്താണ് ആ പാർസലുകളെന്ന് അറിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
മകളുടെ സഹപ്രവർത്തകർ അച്ഛനെ കണ്ടതോടെ ‘നമസ്തേ അങ്കിൾ’ എന്ന് അഭിവാദ്യം ചെയ്യുകയും ചെയ്തു. എന്നാൽ അതോടെ സംസാരം മറ്റൊരു വിഷയത്തിലേക്ക് തിരിഞ്ഞു—മകളുടെ സാമ്പത്തിക ശീലം. ‘മുഴുവൻ ശമ്പളത്തിൽനിന്നും ഒരു പൈസ പോലും സേവ് ചെയ്യുന്നില്ല’ എന്ന് സഹപ്രവർത്തകരോട് പരാതി പറഞ്ഞ അച്ഛൻ, മകളുടെ ശമ്പളം ആരാണ് നൽകുന്നതെന്നും ചോദിച്ചു. ശമ്പളം നൽകുന്നയാളെ മകൾ ചൂണ്ടിക്കാട്ടിയപ്പോൾ, ഇനി മുതൽ ആ പണം തന്റെ അക്കൗണ്ടിലേക്ക് നൽകിക്കൂടേയെന്നായിരുന്നു അച്ഛന്റെ തമാശ നിറഞ്ഞ മറുപടി.
മകളുടെ പണം മുഴുവൻ താൻ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമെന്നും അച്ഛൻ തമാശയായി പറയുന്നുണ്ട്. ജോലി മീറ്റിങ്ങിനിടയിലെ ഈ അപ്രതീക്ഷിത ഇടപെടൽ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തിയതോടെ നിരവധി പേരാണ് പ്രതികരിച്ചത്. ‘കോർപ്പറേറ്റുകളിലും മാതാപിതാക്കളുടെ മീറ്റിങ് വേണം’ എന്നതടക്കമുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. അതേസമയം, മകളുടെ വിവാഹത്തെക്കുറിച്ചല്ല, അവളുടെ സാമ്പത്തിക ഭാവിയെക്കുറിച്ചാണ് അച്ഛൻ ആശങ്കപ്പെടുന്നതെന്നത് ഏറെ സന്തോഷകരമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

Comments