തിരുവനന്തപുരം: ഓണക്കാലം അടുത്തതോടെ സംസ്ഥാനത്ത് നേന്ത്രക്കായ വിലയിൽ വൻ വർധന. കർഷകർക്ക് നിലവിൽ കിലോഗ്രാമിന് 70 മുതൽ 75 രൂപ വരെയാണ് ലഭിക്കുന്നത്. ഒരു മാസം മുമ്പ് വരെ 45 രൂപയായിരുന്നു വില. ഇതോടെ പൊതു വിപണിയിൽ നേന്ത്രപ്പഴത്തിന്റെ വില കിലോഗ്രാമിന് 80 രൂപ കടന്നു.
ഉൽപ്പാദനം ഗണ്യമായി കുറഞ്ഞതാണ് വില വർധനയ്ക്ക് പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വയനാട്ടിൽനിന്ന് ആവശ്യത്തിന് നേന്ത്രക്കുലകൾ ലഭിക്കുന്നില്ല. തമിഴ്നാട്ടിലെ മേട്ടുപ്പാളയം ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നുള്ള വരവ് കുറഞ്ഞതും വില ഉയരാൻ കാരണമായി.
മുൻ സീസണുകളിൽ കർഷകർക്ക് മതിയായ വില ലഭിക്കാതിരുന്നതിനെ തുടർന്ന് വലിയൊരു വിഭാഗം നേന്ത്രവാഴ കൃഷി ഉപേക്ഷിച്ചതും ഇത്തവണ തിരിച്ചടിയായി. ഇതോടെ വിപണിയിലെ ലഭ്യത കുറഞ്ഞതാണ് വില വർധനയ്ക്ക് വഴിവച്ചത്.
ഓണം അടുത്തെത്തിയതോടെ ഞാലിപ്പൂവൻ ഉൾപ്പെടെയുള്ള ചെറുപഴങ്ങൾക്കും മികച്ച വിലയാണ് ലഭിക്കുന്നത്. ഞാലിക്ക് കിലോഗ്രാമിന് 80 രൂപയ്ക്ക് മുകളിലാണ് വില. എന്നാൽ ഇവയുടെ ഉൽപ്പാദനത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഓണസദ്യയിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമായതിനാൽ ചെറുപഴത്തിന് ആവശ്യകത ഉയർന്നതും വില വർധനയ്ക്ക് കാരണമായി.

Comments