വിവാഹമോചനത്തിനു ശേഷം നടന് ദിലീപും മഞ്ജു വാര്യരും ഒരുമിച്ച് പങ്കെടുത്ത ഒരു ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതില്‍ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. ഈ കൂടിക്കാഴ്ച മുന്‍കൂട്ടി തയ്യാറാക്കിയ ഒരു 'സ്റ്റേജ്ഡ് ഷോ' ആയിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
മഞ്ജു വാര്യര്‍ ഇപ്പോഴും ഒരു മാഫിയയുടെ പിടിയിലാണെന്നും അവരുടെ ജീവന് ഭീഷണിയുണ്ടെന്നും സനല്‍ കുമാര്‍ തന്റെ പുതിയ സോഷ്യല്‍ മീഡിയ കുറിപ്പില്‍ ആവര്‍ത്തിച്ചു.
സനല്‍ കുമാര്‍ ശശിധരന്റെ കുറിപ്പ്:
എങ്ങനെയാണ് ഒരു മാഫിയ പൊതുബോധത്തെ മാനിപ്പുലേറ്റ് ചെയ്യുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് “മഞ്ജു വാര്യർ-ദിലീപ്” കൂടിക്കാഴ്ച.
ഒരു കാര്യം ശ്രദ്ധിക്കുക. ഈ ചിത്രത്തിൽ ആ സ്ത്രീക്കൊപ്പം അവർക്ക് വിശ്വസ്തരായ ഒരാൾ പോലുമില്ല. അവർക്കൊപ്പം ഉണ്ടായിരുന്നവർ ഒക്കെ പോയശേഷം ഉള്ള സ്റ്റേജ്ഡ് ഷോ ആണിത്. ഈ ചിത്രത്തിൽ അവിടെയുള്ളതെല്ലാം ഇത്രകാലം അവർ ആർക്കെതിരെയാണോ പോരാടിക്കൊണ്ടിരിക്കുന്നത് ആ ചെന്നായയുടെ കൂലിക്കാർ മാത്രമാണ്. വർഷങ്ങൾക്ക് ശേഷം അവർ കാണുന്നത് ആരെയെന്നോ?
അവരുടെ മുൻ ഭർത്താവിനെ? അവർ ഗൂഡാലോചനക്കാരനാണ് എന്ന് പൊതുസമക്ഷം വിളിച്ചു പറഞ്ഞവൻ, അവർ ആർക്കെതിരെയാണോ കോടതിയിൽ മൊഴികൊടുത്തത് - അവൻ, അവരുടെ മകളെ കാണാൻ പോലും അനുവദിക്കാതെ അകറ്റി നിർത്തിയിരിക്കുന്നവൻ. മകളെ വെച്ച് വിലപേശുന്നു എന്ന് ആരോപണം നേരിടുന്നവൻ. ബലാൽസംഗത്തിന് ഗൂഡാലോചന നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനും ഗൂഢാലോചന നടത്തിയെന്നും ആരോപണം നേരിട്ടുന്ന ക്രിമിനൽ.
മഞ്ജു വാര്യർ പൊതുസമക്ഷം പ്രതികരിക്കണം. ഞാൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം വേണം. അതല്ലെങ്കിൽ ആ സ്ത്രീ എന്നുവേണമെങ്കിലും കൊല്ലപ്പെടാം. പക്ഷേ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ എത്ര സൂക്ഷ്മതയോടെയാണ് ഇതിന്റെ അവതരണം എന്ന് നോക്കൂ.
മഞ്ജു വാര്യർ ഒരു മാഫിയാ തടവിലാണ് എന്ന് ഞാൻ പറയാൻ തുടങ്ങിയിട്ട് 5 വർഷങ്ങൾ ആവുന്നു. അതിനുപിന്നിൽ ദിലീപിന്റെ കയ്യുണ്ടോ? എന്തുകൊണ്ട് മഞ്ജു വാര്യരും മകളും തമ്മിൽ കാണുന്നില്ല? എന്തുകൊണ്ട് മഞ്ജു വാര്യർ പ്രതികരിക്കുന്നില്ല? ഇങ്ങനെയുള്ള ചോദ്യങ്ങൾ ജനങ്ങൾ ചർച്ചചെയ്യാൻ തുടങ്ങുന്നത് ഇപ്പോൾ മാത്രമാണ്. അപ്പോഴതാ ഇത്രയും കാലവും ഇല്ലാത്ത ഒന്ന് ഇപ്പോൾ സംഭവിച്ചിരിക്കുന്നു.
“വർഷങ്ങൾക്ക് ശേഷമുള്ള ആ മഹത്തായ കൂടിക്കാഴ്ച.” അതൊരു സ്റ്റേജ്ഡ് ഷോ അല്ല എന്ന് വരുത്തിൽതീർക്കാനുള്ള ആ സൂക്ഷ്മത ശ്രദ്ധിക്കുക. ഇത് അവതരിപ്പിക്കുന്ന രീതിയിലെ കാപട്യം നൊക്കൂ. ആദ്യം മഞ്ജു വാര്യരും ദിലീപും ഒരേ വേദിയിൽ എന്നൊരു വാർത്ത എല്ലാ പത്രങ്ങളിലും ഓൺലൈൻ മഞ്ഞകളിലും വരുന്നു. വമ്പിച്ച കാർഡ് ഷോ നടക്കുന്നു. അപ്പോഴൊന്നും അവർ നേരിൽ കണ്ടോ കൈ കൊടുത്തോ എന്നൊന്നും വാർത്തയില്ല. ചിത്രമില്ല.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതാ വരുന്നു “അവർ കണ്ടു” കൈകൊടുത്തോ? ഇല്ലയോ? തിയേറ്ററിന്റെ ഏതോ വിദൂരമായ മൂലയിൽ നിന്നും ഒരു ഒളിക്യാമറ ദൃശ്യം പോലെ ഒരു പാപറാസി പുറത്തുവരുന്നു. കണ്ടോ കൈകൊടുത്തോ? ആകാംക്ഷ എങ്ങും നിറയ്ക്കുന്നു. നിങ്ങൾക്ക് ഈ ചിത്രങ്ങളിൽ നോക്കിയാൽ മഞ്ജു വാര്യർക്കും ദിലീപിനും തൊട്ടടുത്തായി ക്യാമറകൾ കാണാം. ഇത്രയും “മഹത്തായ സംഭവം” ഉണ്ടായിട്ടും ക്യാമറയിൽ അടുത്തു കിട്ടിയിട്ടും ആ ക്യാമറകളിലെ ദൃശ്യങ്ങൾ പുറത്തുവന്നില്ല. ആദ്യം പുറത്തുവരേണ്ടത് അതല്ലേ? അങ്ങനെയെങ്കിൽ സ്റ്റേജ്ഡ് ആണ് എന്ന് ആർക്കെങ്കിലും തോന്നിയാലോ! സിനിമയെ വെല്ലുന്ന തിരക്കഥയിലാണ് ഈ മാഫിയ മലയാളിയെ മാനിപ്പുലേറ്റ് ചെയ്യുന്നത് എന്ന് മാത്രം പറയാം. കണ്ണുണ്ടെങ്കിൽ കാണുക. ഇത് തിരിച്ചറിയുക.
ഞാൻ ഉന്നയിച്ച ആരോപണങ്ങളിൽ മഞ്ജു വാര്യർ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നതാണ് ചോദ്യം. അതുമാത്രമാണ് ചോദ്യം.
ഇത്രയൊക്കെ ചെയ്യാൻ കഴിയുന്ന മഞ്ജു വാര്യർക്ക് ആ ചെറിയ കാര്യം ചെയ്യാൻ കഴിയില്ലേ? ഇല്ല. വേണമെങ്കിൽ എനിക്കെതിരെ മറ്റൊരു കേസ് കൂടി ഉണ്ടാവും. അതിൽ ഒപ്പിട്ടു കൊടുത്തശേഷം മൗനം തുടരും. എന്തുകൊണ്ട്?

Comments