
മകളുടെ വിവാഹത്തിന് അടിപൊളി ഡാന്‍സുമായി നടന് അനു ആനന്ദും പങ്കാളിയും. മകള്‍ ആദിത്യ ലക്ഷ്മിയുടെ വിവാഹാഘോഷ വേദിയിലാണ് ഇരുവരും നൃത്തം ചെയ്യുന്നത്. ഇരുവരുടെയും ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കഴഞ്ഞ ദിവസമായിരുന്നു അനു ആനന്ദിന്റെ മകള്‍ ആദിത്യ ലക്ഷ്മിയുടെ വിവാഹം. ഫിറ്റ്നസ് കോച്ച് ആയ സുനില്‍ സി കെ ആണ് വരന്.വിസ്മയ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ തുടക്കം സിനിമയിലൂടെയായിരുന്നു ആദിത്യലഷ്മിയുടെ സിനിമയിലേക്കുളള അരങ്ങേറ്റം. വിസ്മമയുടെ കൂട്ടുകാരിയുടെ കഥാപാത്ര ത്തെയാണ് ആദിത്യ ലക്ഷ്മി അവതരിപ്പിച്ചത്. സിനിമയില്‍ വിസ്മയയുടെ കഥാപാത്രത്തിന് ശബ്ദം നല്കിയതും ആദിത്യലക്ഷ്മി ആയിരുന്നു.
മോഹന്‍ലാലിന്റെയും ഉര്‍വശിയുടെയും മകനായി 'സൂര്യഗായത്രി'യില്‍ അനു ആനന്ദ് അഭിയിച്ചിരുന്നു. 'ചതുരംഗം', 'സാഗര്‍ ഏലിയാസ് ജാക്കി' തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.







Comments