ന്യൂഡൽഹി: രാജ്യത്ത് സവാള വില കുതിച്ചുയരുന്നു. രാജ്യത്തെ ശരാശരി സവാള വില കിലോഗ്രാമിന് 42 രൂപയായി. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനവും കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 45 ശതമാനവുമാണ് വില വർധിച്ചത്. ഡൽഹി, കേരളം, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും വില കുത്തനെ ഉയർന്നിട്ടുണ്ട്.
ഡൽഹിയിൽ കിലോഗ്രാമിന് 65 രൂപയും ചെന്നൈയിൽ 58 രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഡൽഹിയിൽ 35 രൂപയും ചെന്നൈയിൽ 33 രൂപയുമായിരുന്നു വില. ഡൽഹിയിൽ മാത്രം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 20 രൂപയുടെ വർധനയുണ്ടായി.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിൻ മാർഗം സവാള എത്തിക്കാനാണ് തീരുമാനം.
മഹാരാഷ്ട്രയിലെ ബഫർ സ്റ്റോക്കുകളിൽനിന്ന് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് സവാള എത്തിക്കുകയാണ് ലക്ഷ്യം. സവാളയുമായി ‘കാന്ദ എക്സ്പ്രസ്’ ഇന്ന് മുതൽ സർവീസ് ആരംഭിക്കും.

Comments