രക്ഷാബന്ധനോടനുബന്ധിച്ച് നടി കൃതി സനോണ്‍ പങ്കുവെച്ച പരസ്യത്തിലെ താരത്തിന്റെ വസ്ത്രധാരണത്തെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. പാവാടയും കേപ്പുമായിരുന്നു കൃതി ധരിച്ചിരുന്നത്. ഇതാണ് വിമര്ശനമുയാരാന് കാരണമായത്.
അതേസമയം പരസ്യത്തിനെതിരെയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. നായയുടെ കയ്യിലും കൃതി രാഖി കെട്ടി കൊടുക്കുന്നുണ്ട്. ഇതും വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായി. 'ഇന്ത്യയിലെ ആചാരങ്ങളെ പരിഹസിക്കുകയാണ് ഇതിലൂടെ' എന്നാണ് പലരും കുറിച്ചിരിക്കുന്നത്. 'നാണമില്ലേ ഇത്തരം വസ്ത്രം ധരിച്ച് രക്ഷാബന്ധനെക്കുറിച്ച് പറയാനെ'ന്നും ചിലര്‍ പറയുന്നു.

'സഹോദരന്റെ മുന്പിലാണോ ഇത്തരം വേഷത്തില്‍ ഇരിക്കുന്നത് ?', 'ഇത് രക്ഷാബന്ധന് അല്ല', 'ഈ പരസ്യം കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്തൊരു അസംബന്ധമാണിത് ?', 'അങ്ങേയറ്റം ലജ്ജാകരം', 'രക്ഷാബന്ധന് ഒരു സ്ത്രീയും ഇതുപോലെ വസ്ത്രം ധരിക്കില്ല', 'നിങ്ങള്‍ക്ക് കലാപരമായ സ്വാതന്ത്ര്യം എടുക്കാം, പക്ഷേ പാരമ്പര്യം മാറ്റരുത്'- എന്നൊക്കെയും ചിലര്‍ കുറിച്ചിട്ടുണ്ട്.
എന്നാല്‍ കൃതിയെ അനുകൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമകളില്‍ അവരുടെ ബിക്കിനി രംഗങ്ങള്‍ കണ്ട് ആസ്വദിക്കുന്ന അതെ ആളുകള്‍ ഇപ്പോള്‍ അവരുടെ വസ്ത്രത്തെ വിമര്‍ശിക്കുന്നു . ഇങ്ങനെ രണ്ട് വിധത്തില്‍ പറയുന്നത് ഒന്ന് നിര്‍ത്തൂ എന്നാണ് കൃതിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. വിമര്‍ശനങ്ങളോട് ഇതുവരെയും കൃതി സനോണ്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം കോക്ടെയില്‍ 2 ആണ് കൃതിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഷാഹിദ് കപൂറും, രശ്മിക മന്ദാനയുമായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Comments