മലപ്പുറം: എറണാകുളം ജില്ലയെ വിഭജിച്ച് മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പുതിയ ജില്ലാ രൂപീകരണത്തിൽ മലപ്പുറത്തെയും പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം
സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി ജില്ലകളും താലൂക്കുകളും അടിയന്തരമായി പുനഃക്രമീകരിക്കണമെന്ന് പി.എം.എ. സലാം പറഞ്ഞു. 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ലയ്ക്കും വെറും 10 ലക്ഷത്തോളം മാത്രം ജനങ്ങളുള്ള പത്തനംതിട്ടയ്ക്കും ഭരണതലത്തില്‍ ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണെന്നും, ജനസംഖ്യാ മാനദണ്ഡം കൃത്യമായി പരിഗണിച്ചാല്‍ മലപ്പുറത്തിനെ മൂന്നോ നാലോ ജില്ലകളാക്കി വിഭജിക്കേണ്ടിവരുമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു
സംസ്ഥാനത്തെ നിലവിലുള്ള വിഭവവിനിയോഗത്തിലെ വിവേചനവും അശാസ്ത്രീയതയും മാറ്റാന്‍ പുനഃസംഘടന അനിവാര്യമാണെന്ന് ലീഗ് വ്യക്തമാക്കുന്നു. വികസന പ്രക്രിയ വേഗത്തിലാക്കാന്‍ മറ്റ് സംസ്ഥാനങ്ങളിലും പുതിയ ജില്ലകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും, അശാസ്ത്രീയമായി തുടരുന്ന താലൂക്ക് അതിര്‍ത്തികളും പുനഃക്രമീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഡീലിമിറ്റേഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ വിഷയം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് സംയുക്ത തീരുമാനമെടുക്കുമെന്നും സലാം അറിയിച്ചു.
അതേസമയം വഖഫ് ബോർഡിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്നുവെന്ന ഉമർ ഫൈസിയുടെ ആരോപണത്തിൽ മറുപടിയുമായി PMA സലാം രംഗത്തെത്തി. ആരാണ് ഉമർ ഫൈസി മുക്കം. അങ്ങനെ ഒരാളെ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments